കുന്ദമംഗലം: ലോഡ്ജിൽ അവശനിലയിലായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരിങ്ങളം പുൽപറമ്പിൽ രവീന്ദ്രന്‍റെ മകൻ ജിഷ്ണു (25) ആണ് മരിച്ചത്. ചൊവ്വാഴ്ച കൂട്ടുകാരോടൊപ്പം പടനിലത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച യുവാവിനെ ബുധനാഴ്ച രാവിലെ അവശനിലയിലായതിനെ തുടര്‍ന്ന് കൂട്ടുകാര്‍ തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രഥമികനിഗമനം. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മാതാവ്:-മിനി. സഹോദരന്‍:- ഹരികൃഷ്ണന്‍. സഞ്ചയനം - ഞായറാഴ്ച.