പനമരം: അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതിയിൽ അഴിമതിയെന്ന് ഗുണഭോക്താക്കൾ.
നാല് മേഖലകളായി തിരിച്ചാണ് തട്ടിപ്പു നടത്തുന്നതെന്ന് ഗുണഭോക്താക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അഴിമതിക്കെതിരെ വിജിലൻസിന് പരാതി നൽകാനും കോടതിയെ സമീപിക്കാനും ഗുണഭോക്താക്കൾ തീരുമാനിച്ചു.

1531 ഉപഭോക്താക്കളാണ് അഞ്ച്കുന്ന് ശുദ്ധജല പദ്ധതിയിൽ ഉള്ളത്. ഒരാൾക്ക് 90000 രൂപയോളം സർക്കാർ വിഹിതം പദ്ധതിയിലുണ്ട്. ഒരു കണക്ഷന് 4000 രൂപയേ നിയമപ്രകാരം വാങ്ങാൻ പാടുള്ളൂ.16500 മുതൽ 22000 രൂപ വരെ വാങ്ങിയതായാണ് പരാതി.

വാർത്താസമ്മേളനത്തിൽ സൈറാബാനു ബീരാളി, അബ്ദുൾ നാസർ ആലുള്ളതിൽ, മുനീറ തങ്കത്തിൽ, സുബൈദ ചെള്ളപുറം, അസീസ് കൊടക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.