കോഴിക്കോട്: പശ്ചിമബംഗാളിൽ മമത ബാനർജി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. നിയമവ്യവസ്ഥയെയും നീതിന്യായ സംവിധാനത്തെയും അവർ വെല്ലുവിളിക്കുകയാണ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ റാലിക്കു നേരെ കൊൽക്കത്തയിലുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് നടത്തിയ വായമൂടിക്കെട്ടിയുള്ല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ധർണയിൽ ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു, ബിജെപി ജില്ലാ ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സമിതിഅംഗങ്ങൾ, ജില്ലാ മണ്ഡലം ഭാരവാഹികൾ, മോർച്ച ഭാരവാഹികൾ, കോർപ്പറേഷൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.