താമരശേരി: താമരശേരി രൂപതാ വൈദികൻ സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ (83) നിര്യാതനായി. തിരുവമ്പാടി ഇളംതുരുത്തിയിൽ ജോസഫ്, റോസമ്മ ദമ്പതികളുടെ മകനായി 1936 ഓഗസ്റ്റ് 17 ജനിച്ച ഫാ.സെബാസ്റ്റ്യൻ അവിഭക്ത തലശേരി രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിലങ്ങാട്, കുടിയാൻമല, മാലോം, ചരൽ, റേറോം, പെരുവണ്ണാമുഴി, മഞ്ഞുവയൽ, ചാപ്പൻതോട്ടം, മരഞ്ചാട്ടി, നെൻമേനി, കാളികാവ്, മഞ്ഞക്കടവ്, പി.ടി.ചാക്കോനഗർ, എന്നീ ഇടവകകളിലും വികാരിയായിട്ടുണ്ട്. താമരശേരി രൂപതയിലെ മുതിർന്ന വൈദികർ താമസിക്കുന്ന കൂടത്തായി ഈരൂട് വൈദിക മന്ദിരത്തിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്നു.
മൃതദേഹം തിരുവമ്പാടി പുന്നയ്ക്കൽ റോഡിലെ സഹോദരൻ ജോസിന്റെ വീട്ടിലെത്തിച്ചു. സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് (വെള്ളി) രാവിലെ 10ന് വസതിയിൽ ആരംഭിക്കും. തുടർന്ന് സംസ്‌ക്കാരം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ നടത്തും. ശുശ്രൂഷകൾക്ക് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കും.
സഹോദരങ്ങൾ: സിസ്റ്റർ അസൂന്ത മരിയ(എഫ്‌സി കോൺവെന്റ് വെള്ളരിക്കുണ്ട്), അച്ചാമ്മ ഓണാട്ട്, ലൂക്കോസ് (കുഞ്ഞൂഞ്ഞ്), ബേബി, ജോസ്, തങ്കമ്മ കണിയാംകണ്ടത്തിൽ, തങ്കച്ചൻ, പരേതരായ കുരുവിള(പാപ്പച്ചൻ), ജോസഫ്(അപ്പച്ചൻ), ഏലിക്കുട്ടി കല്ലൂകുളങ്ങര, സിസ്റ്റർ ആനി (സെന്റ് അലോഷ്യസ് കോൺവെന്റ് വിജയവാഡ).