കൽപ്പറ്റ: കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്രവികസനാവശ്യാർത്ഥം ഭൂമി വാങ്ങുന്നതിനുള്ള നിധി സമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടത്തി.എമിലി അനന്യയിൽ താമസിക്കുന്ന പാർവ്വതി അമ്മാൾ ആദ്യ തുക ക്ഷേത്രസമിതി പ്രസിഡന്റ് കെ.രാജന് നൽകി.ക്ഷേത്രസമിതി പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.എം.മോഹനൻ,ഗിരീഷ് കൽപ്പറ്റ,കെ.ഡി.രാജൻ നായർ,എ.സി.അശോക് കുമാർ,ടിമോഹനൻ,വി.കെ.ബിജു,കെ.ആർ.ശിവദാസ് അയ്യർ,ചന്ദ്രിക ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.