law
കേരള ലോയേഴ്‌സ് ഫോറം ജില്ലാ കോടതിക്ക് മുന്നിൽ നടത്തിയ സമരം സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.എൻ.ഖാലിദ് രാജ ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ: ബാർ കൗൺസിൽ ക്ഷേമനിധിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയതിനെകുറിച്ച് സി.ബി.ഐ.അന്വഷണം നടത്തണമെന്ന് കേരള ലോയേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ലോയേഴ്‌സ് ഫോറം ജില്ലാ കോടതിക്ക് മുന്നിൽ ധർണ്ണ നടത്തി. വിജിലൻസ് അന്വേഷണം പ്രഹസനമാക്കുകയാണെന്നും മുഴുവൻ കുറ്റവാളികളേയും അറസ്റ്റ് ചെയ്യണമെന്നും ക്ഷേമനിധി വിനിയോഗം സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരം സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.എൻ.ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജമീല സ്വാഗതം പറഞ്ഞു. അഡ്വ.സ്വാലിഹ,അഡ്വ.അനീഷ എന്നിവർ സംസാരിച്ചു.