കടൽ തീരത്ത് മദ്യകുപ്പികൾ നിറയുന്നതിന് പരിഹാരം കാണാൻ നടപടി
വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ മാളിയക്കൽ കടൽ തീരം മുതൽ സ്നേഹപാത കടൽ തീരം വരെയുള്ള പ്രദേശത്തെ കടൽ തീരത്തെ പ്ലാസ്റ്റിക്കുകൾ ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി ശൂചീകരിച്ച് മുഴുവൻ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പുനരുപയോഗത്തിനായി ഷെഡ്രിംഗ് യുനിറ്റിൽ എത്തിച്ചു. പതിമൂന്നര ടൺ മാലിന്യങ്ങളാണ് ശേഖരിച്ചത്. കൂടാതെ കടൽ തൊഴിലാളി പ്രിയേഷ് മാളിയക്കൽ രണ്ട് കി.മീറ്റർ ദൂരം കടലിലുള്ള പ്ലാസ്റ്റിക്കുകൾ വലയിൽ ശേഖരിച്ച് കരക്കെത്തിച്ചു. ഹരിത കർമ്മ സേനയുടെ നേത്യത്തിൽ ശുചീകരണം ചെയ്തു വേർതിരിച്ച് പ്ലാസ്റ്റിക്ക് ഷെഡിംഗ് യൂനിറ്റിൽ എത്തിച്ചു. വർഷങ്ങളായി മാലിന്യ കൂമ്പാരമായിരുന്ന കാപ്പൂഴ പൂഴയോരം കടൽ തൊഴിലാളികളായ രവി.നിജീഷ് എന്നിവരുടെ സഹായത്തോടെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങൾ വലയിൽ ശേഖരിച്ച് കടൽ തീരത്ത് എത്തിച്ച് കാപ്പുഴ ശുചീകരണ പ്രവർത്തിയും നടത്തി. കടൽ തീരത്ത് വ്യാപകമായ രീതീയിൽ മദ്യ കുപ്പികൾ കണ്ടതിനെ തുടർന്ന് മുഴുവൻ കുപ്പികളും നീക്കം ചെയ്തു. കടൽതീരത്ത് മദ്യ ഉപഭോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സ്നേഹ തീരം കടപ്പുറത്ത് പൊലിസ് ,എക്സൈസ് വകുപ്പുകളെ പങ്കെടുപ്പിച്ച് 22 ന് 3 മണിക്ക് ജനകിയ കൺവെൻഷൻ നടത്തുന്നതാണ്. മദ്യം -മയക്ക് മരുന്ന് ഉപയോഗം കടൽ തീരത്ത് നിന്ന് നിഷ്കാസനം നടത്തുന്നതിന് സ്ത്രീകളുടെ നേതൃത്വത്തിൽ കടൽതീര നിരീക്ഷണം നടത്താനുമാണ് ആലോചന.. പരിപാടികൾ പഞ്ചായത്തിന്റെ നേത്യത്തിൽ നടത്തുന്നതിനും തീരുമാനിച്ചു..ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ്ജ് റീന രയരോത്ത് ഉൽഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഉഷ ചാത്താം കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ സുധ മാളിയക്കൽ, പഞ്ചായത്ത് സിക്രട്ടറി.ടി.ഷാഹുൽ ഹമീദ്, പഞ്ചായത്ത് മെംബർ ശ്രീജേഷ് കുമാർ, ജൂനീയർ ഹെൽത്ത് ഇൻസ്പെക്ടർ, ഷൈനേഷ്, ഹരിത കർമ്മ സേന ലീഡർ.എ, ഷിനി. യൂത്ത് കോർഡിനേറ്റർ മഹേഷ് കുമാർ, ബിന്ദു, പ്രസന്ന , ശോഭ, ശ്രീജ, സുരേഷ്.ടി ടി എന്നിവർ സംസാരിച്ചു.കുടംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ, മൽസ്യ തൊഴിലാളികൾ എന്നിവർ സജീവമായി ശുചികരണ പ്രവർത്തനത്തിൽ പങ്കെടുത്തു.