thayana
തായന രാഘവൻ

കുറ്റ്യാടി: ദീർഘകാലം വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന തായന രാഘവൻ (67) നിര്യാതനായി.
വേളം ഹൈസ്‌കൂൾ മുൻ ജീവനക്കാരനായിരുന്നു.ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, മേപ്പയ്യൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ,കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ട്രഷറർ, വേളം ഹൈസ്‌കൂൾ കമ്മിറ്റി സ്ഥാപക വൈസ് പ്രസിഡന്റ്, വേളം റൂറൽ ഡിസ്‌പെൻസറി കമ്മിറ്റി പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: തായന ബാലാമണി (ഡി.സി.സി.മെമ്പർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ,) മക്കൾ: രബിത, രമ്യ. മരുമക്കൾ: ശ്രീകാന്ത്, ശ്രീകി. സഹോദരങ്ങൾ: തായന രാജൻ ( പെൻഷൻ ബോർഡ് തിരുവനന്തപുരം)
തായനശശി (എൻ.സി.പി.ജില്ലാ കമ്മിറ്റി അംഗം) ജാനു അമ്മ, ടി.വി. മാധവിഅമ്മ, മിനാക്ഷി അമ്മ, കാർത്യായനി, പത്മിനി, പരേതരായ ടി.വി.അപ്പുണ്ണി നായർ, കുഞ്ഞിക്കണ്ണൻ നായർ, ടി.വി.കൃഷ്ണൻ നായർ, ഗോപാലൻ നായർ ,തായന വിജയൻ.