പേരാമ്പ്ര : ചേനോളി റോഡിൽ മേഞ്ഞാണ്യം വില്ലേജ് ഓഫീസിനും നിർമ്മല ക്ലിനിക്കിനും ഇടയിൽ അനധികൃത വാഹന പാർക്കിംഗ് മൂലം ഗതാഗത തടസ്സം രൂക്ഷമാവുന്നതായി പരാതി. റോഡിന് നന്നേ വീതികുറഞ്ഞ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ഇതുവഴി മറ്റ് വാഹനങ്ങൾ കടന്ന് പോ
വാൻ ഏറെ ബുദ്ധമുട്ട് അനുഭവപ്പെടുന്നതായാണ് ആക്ഷേപം. പട്ടണത്തിൽ നഗര സൗന്ദര്യവത്കരണത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേപ്പയ്യൂർ റോഡിൽ നിന്ന് പുതിയ കോതി നിരത്ത് വഴി പട്ടണത്തിലേക്ക് പ്രേവശിക്കേണ്ട വാഹനങ്ങൾ കൃഷ്ണഗീത ബൈപ്പാസ് വഴി ചേനോളി റോഡിലൂടെയാണ് പ്രധാന പാതയിൽ എത്തുക. ഇത്തരം വാഹനങ്ങളും ചേനോളി ഭാഗത്തേക്കുള്ള ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും അനധികൃയ പാർക്കിംഗ് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരും മറ്റും കാലത്ത് ഇവിടെ വാഹനം പാർക്ക് ചെയ്ത് പോവുന്ന അവസ്ഥയാണുള്ളത്. അധികൃതർ അനധികൃത പാർക്കിംഗിനെതിരെ യാതൊരു വിധ നടപടിയും എടുക്കുന്നിലെന്ന് യാത്രക്കാർ പരാതി പറയുന്നു.