പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് ഡി. ആൻറ്. ഒ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗിൽ ജില്ലാ കലക്ടർ വിദഗ്ധ പഠനം നടത്താൻ ശുപാർശ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആക്ഷൻ കൗൺസിൽ കൂട്ടാലിടയിൽ പ്രകടനം നടത്തി. ഈ ആവശ്യമുന്നയിച്ച് എട്ടു ദിവസം നടത്തിയ കോട്ടൂർ ഗ്രാമപഞ്ചായത്തോഫീസ് ഉപരോധസമരം വ്യാഴാഴ്ചയാണ് അവസാനിപ്പിച്ചത്. ആഹ്ലാദ പ്രകടനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, വൈ: പ്രസിഡന്റ് കെ. കെ. ബാലൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. കെ. ഹമീദ്, സുരേഷ് ചീനിക്കൽ, കണ്ടിയിൽ മനോജ്, ബിജു കൊളക്കണ്ടി, ലിനീഷ് നരയംകുളം, കെ. പി. പ്രകാശൻ, എം. എസ്. ബാബു, ടി. കെ.ബാലൻ മൂലാട്, എ. ദിവാകരൻ എന്നിവർ നേതൃത്വം നൽകി.
ടനം