മുക്കം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരും, ജെ.സി.ഐ മണാശ്ശേരി വനിത വിഭാഗവും വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു.തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിള അസോസിയേഷൻ പ്രവർത്തകർതിരുവമ്പാടി മുക്കത്തെ രണ്ടു ബസ്സ് സ്റ്റാന്റുകളാണ് ശുചീകരിച്ചത്. ജില്ലാ കമ്മറ്റി അംഗം എ.കല്ല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പി എൻ ഷീബ, സെക്രട്ടറി ഗീത വിനോദ് ,ജില്ലകമ്മിറ്റി അംഗം പി.ലസിത ,പ്രജിത പ്രദീപ് ,വി.ലീല ,ഉഷാദേവദാസ്, പി.സാബിറ ,ബിന്ദു രാജൻ എന്നിവർ നേതൃത്വം നൽകി. ക്ലീൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ മണാശ്ശേരി വനിത വിങ് മാമ്പറ്റ അങ്ങാടിയും പരിസരവുമാണ് ശുചീകരിച്ചത്. ധന്യ ജോസ് , സിന്ധു, അഫ്മാബി, ജോസ് ലിൻ, മീനു, മനേഷ, ഷൈമ എന്നിവർ നേതൃത്വം നൽകി.