അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 30 മുതൽ വാക്-ഇൻ-ഇൻറർവ്യൂ നടത്തും. യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെബ്‌സൈറ്റിൽ കാണുന്ന തിയതികളിൽ അഭിമുഖത്തിന് ഹാജരാകണം. റിസർവേഷൻ ടേൺ, സ്‌പെഷ്യലൈസേഷൻ എന്നിവയും വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
എം.ഫിൽ പ്രവേശന പരീക്ഷാഫലം വെബ്‌സൈറ്റിൽ. പ്രവേശന നടപടികൾക്ക് അതത് പഠനവകുപ്പുകളെ സമീപിക്കുക. ഫോൺ: 0494 2407016.
എം.ഫിൽ സംസ്‌കൃതം
സംസ്‌കൃത പഠനവിഭാഗം എം.ഫിൽ പ്രവേശന അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും 21ന് പഠനവിഭാഗത്തിൽ നടക്കും. അർഹരായവർ രാവിലെ 10ന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എസ്.സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.എ മൾട്ടിമീഡിയ/ബി.സി.എ/ബി.കോം ഓണേഴ്‌സ്/ബി.കോം വൊക്കേഷണൽ/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എം.എം.സി/ബി.എച്ച്.എ/ബി.കോം പ്രൊഫഷണൽ/ബി.ടി.എഫ്.പി/ബി.വോക്/ബി.ടി.എ/ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബി.എ ഫിലിം ആൻറ് ടെലിവിഷൻ/ബി.എ മൾട്ടിമീഡിയ/ബി.എ അഫ്‌സൽ-ഉൽ-ഉലമ റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് പരീക്ഷക്ക് പിഴകൂടാതെ ജൂൺ 7വരെയും 170 രൂപ പിഴയോടെ ജൂൺ 11വരെയും ഫീസടച്ച് ജൂൺ 13വരെയും രജിസ്റ്റർ ചെയ്യാം.
നാലാം സെമസ്റ്റർ ബി.കോം
കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബി.കോം പഠനസാമഗ്രികൾ 20 മുതൽ അതത് പഠന കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും. മലപ്പുറം ഗവൺമെൻറ് കോളേജ് പഠനകേന്ദ്രമായി തെരഞ്ഞെടുത്തവർ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്നും പഠനസാമഗ്രികൾ കൈപ്പറ്റണം. ഫോൺ: 0494 2407356, 2407494.
പരീക്ഷ
അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നാലാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് പരീക്ഷകളിൽ ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണൽ/ബി.കോം ഓണേഴ്‌സ്/ബി.എച്ച്.എ/ബി.ടി.എച്ച്.എം/ബി.കോം പ്രൊഫഷണൽ പരീക്ഷ മെയ് 27-നും, ബി.എ/ബി.എസ്.സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.എ മൾട്ടിമീഡിയ/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എം.എം.സി/ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബി.ടി.എഫ്.പി/ബി.വോക്/ബി.ടി.എ/ബി.എ ഇൻ ഫിലിം ആൻറ് ടെലിവഷൻ/ബി.എ അഫ്‌സൽ-ഉൽ-ഉലമ പരീക്ഷ ജൂൺ പത്തിനും ആരംഭിക്കും.
കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി (ഓണേഴ്‌സ്-2011 സ്‌കീം) റഗുലർ/സപ്ലിമെൻററി പരീക്ഷ ജൂൺ 18ന് ആരംഭിക്കും.
ബി.വോക് പ്രാക്ടിക്കൽ
കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ ബി.വോക് പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബി.സി.എ/ബി.എസ്.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് ഏപ്രിൽ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ.