കൽപ്പറ്റ: കൽപ്പറ്റ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇരട്ടകളുടെ സംഗമം ജൂൺ 16ന് നടക്കും. മലബാറിലെ വിവിധ ജില്ലകളിലെ ഏത് പ്രായത്തിലുമുള്ള ഇരട്ടകൾക്ക് സംഗമത്തിൽ പങ്കെടുക്കാം. ഇരട്ടകളായ ദമ്പതികൾ, ഭിന്നശേഷിക്കാർ, ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചവർ, ഇരട്ടകളായ വൈദികർ, സന്യസ്തർ എന്നിവരെ സമ്മേളനം ആദരിക്കും. പ്രായ വ്യത്യാസമോ, ജാതി മത പരിഗണനകളോ ഇല്ലാതെ ഇരട്ടകൾ എന്ന ഒറ്റ മാനദണ്ഡത്തിലാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഒറ്റ പ്രസവത്തിൽ മൂന്നോ നലോ കുട്ടികൾ ഉള്ളവർക്കും പങ്കെടുക്കാം. 16 ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ആദരിക്കൽ സമ്മേളനം നടക്കും.പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി ഫാ. തോമസ് ജോസഫ് തേരകം ചെയർമാനായി സ്വാഗതസംഘം രൂപീകരിച്ചു.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 9446030066, 949765 2373 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്‌സ് ആപ് ചെയ്യുകയോ ചെയ്യാം.