മുക്കം: വാഹനാപകടം തളർത്തിയ യുവാവിന്‌ താങ്ങാവാൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ. തിരുവമ്പാടി പെരുമാലിപ്പടി പള്ളിയാളിൽ സുനേഷ് എന്ന യുവാവിനെയാണ് സാംസ്കാരിക സംഘടനയായ ആവാസ്തിരുവമ്പാടി യുടെ കീഴിലുള്ള വിദ്യാർത്ഥി പ്രവർത്തകരുടെ സഹായഹസ്തംതം തേടിയെത്തിയത്. 14 വർഷം മുമ്പ് സംഭവിച്ച ഒരു വാഹനാപകടത്തിലാണ് അന്ന് 22 വയസ് മാത്രം പ്രായമുണ്ടായിരുന്ന സുരേഷ് ജീവഛവമായത്. ഗ്യാസ് ഏജൻസിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സുരേഷിന്റെ വാഹനം നാടുകാണി ചുരത്തിൽ നിന്നു 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ദിവസങ്ങളോളം ചലനമറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞു. മൂന്നു വർഷക്കാലം നടത്തിയ ചികിൽസയിലൂടെയാണ് നിവർന്നിരിക്കുവാനുള്ള ശേഷി ലഭിച്ചത്. എന്നാൽ അരയ്ക്ക് താഴോട്ടുള്ള ചലനശേഷി നഷ്ടമായിക്കഴിഞ്ഞിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ സുനേഷിന് ജീവിതവും ചികിൽസയും മുന്നോട്ട് കൊണ്ടു പോകൽ വലിയ വെല്ലുവിളിയായി. സുമനസ്സുകളായ വ്യക്തികളുടെയും പാലിയേറ്റീവ് സംഘടനകളുടെയും സഹായമാണ് സുനേഷിന് താങ്ങായത് . അഞ്ചു വർഷക്കാലത്തെ ചികിൽസയ്ക്കു ശേഷം പാലിയേറ്റീവിൻ്റെ സഹായത്തോടെ കുട നിർമ്മാണ പ്രവർത്തനത്തിലും സ്വീഡ് പെൻ(കടലാസു പേന) നിർമ്മാണത്തിലും പങ്കാളിയായി. നെറ്റ് ബാങ്കിലൂടെ വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട ബില്ലുകൾ (ഫോൺബിൽ, വൈദ്യുതിബിൽ, വാട്ടർ അതോറിറ്റിയുടെ വെള്ളകം, വാഹന ഇൻഷൂറൻസ്, വ്യക്തിഗത ഇൻഷുറൻസുകൾ തുടങ്ങിയ)അടയ്ക്കുന്ന ജോലി എറ്റെടുത്തു. ഇതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് സുനേഷ് തന്റെ ജീവിതം മുന്നോട്ട് നയിച്ചു.പാലിയേറ്റിവ് പ്രവർത്തകൻ കൂടിയായ സുനേഷ് ഭിന്നശേഷിക്കാരുടെ വാട്സ് ആപ് കൂട്ടായ്മയിലൂടെ അവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. അരയ്ക്ക് താഴെ തളർന്നെങ്കിലും ആത്മധൈര്യം കൈവിടാത്ത സുനേഷിന്റെ ജീവിതം വീണ്ടെടുക്കാനുള്ള പ്രയത്നത്തിനാണ് ആവാസ്തിതിരുവമ്പാടി യുടെ വിദ്യാർത്ഥിപ്രവർത്തകർ താങ്ങുനൽക്കുന്നത്. മുട്ടയിടുന്ന കോഴികളടക്കമുള്ള ഹൈടെക് കോഴിക്കുട് നൽകുവാനാണ് വിദ്യാർത്ഥകൾ തയ്യാറായത്. കോഴികൂടും കോഴികളും തിരുവമ്പാടി പെരുമാലിപ്പടിയിലെ വീട്ടിലെത്തിച്ച് നൽകുകയായിരുന്നു.ആവാസ് ചെയർപേഴ്സൺ ശിൽപ സുന്ദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് കോഴികളെയും ഹൈടെക് കോഴിക്കൂടും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പിടി അഗസ്റ്റിൻ സുനേഷിന് കൈമാറി.ആവാസ് വിദ്യാർത്ഥി വേദി ഭാരവാഹികളായ ഫാത്തിമ ഫെഹ്മി, ഹരി ബാബു,നേഹ ബാബു, ശ്രീലക്ഷ്മി സന്തോഷ്, പാലിയേറ്റീവ് പ്രവർത്തകൻ കെ.ജെ ജോസഫ്, ആവാസ് സെക്രട്ടറി ജിഷി പട്ടയിൽ, കെ വി ബൈജു, സന്തോഷ് മേക്കട, പി ബി ഷാഗിൻ, സുന്ദരൻ എ പ്രണവം, എം എസ്ബിജു, എ എ വിജയൻ എന്നിവർ സംബന്ധിച്ചു.