കുറ്റ്യാടി: ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകർ വിദ്യാർത്ഥികളെ മർദ്ദിച്ചു എന്ന ആരോപണവുമായി ബദ്ധപ്പെട്ട പ്രശ്‌നം ഒത്ത് തീർന്നു. പി.ടി.എ മുൻ കൈയ്യടുത്ത് നടത്തിയ ഉഭയകക്ഷി ചർച്ചയെ തുടർന്ന് പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചു. ഇരു വിഭാഗവും നല്ലിയ കേസ്സുകൾ പിൻവലിക്കാനും
ധാരണയായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തൽ ഇരുവിഭാഗവും പങ്കെടുത്തു. അരിക്കര അബ്ദുൽ അസീസ്, കേളോത്ത് റഷീദ്. കെ.പി അബ്ദുൽ റസാഖ് പ്രിൻസിപ്പൽ, ലൈജു ഹെഡ്മാസ്റ്റർ, കുര്യൻ, ആനേരി നസീർ, മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒ.സി.അബ്ദുൽ കരിം, അബ്ദുറഹിമാൻ മാസ്റ്റർ , അനസ് കനിയേൽ അസിസ്, അഷറഫ് ദേവർ കോവിൽ, അസിസ് മാസ്റ്റർ, ദാസൻമാസ്റ്റർ, വിദ്യാർത്ഥി നാജിദ്
തുടങ്ങിയവർ പങ്കെടുത്തു.