കൽപറ്റ: പുതിയ സാമ്പത്തിക നയങ്ങൾ തൊഴിൽ എന്ന സങ്കൽപ്പത്തെ ഇല്ലാതാക്കുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി പുതുതായി നിർമിച്ച ഓഫീസ് കെട്ടിടട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം തൊഴിൽ എന്ന സങ്കൽപം തന്നെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓഫിസിൽ പ്രവർത്തിക്കുന്ന ഇ ജെ ഫ്രാൻസിസ് സ്മാരക ഗ്രന്ഥ ശാല സി പി ഐ സംസ്ഥാന അസിസ്റ്റ്ന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ മുൻ ജില്ലാ ഭാരവാഹികളെ കാനം രാജേന്ദ്രൻ ആദരിച്ചു.ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി എൻ മുരളിധരൻ സ്വാഗതം പറഞ്ഞു.സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര,സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പി സുനീർ,ജോയിന്റ് കൗൺസിൽ ചെയർമാൻ ജി മോട്ടീലാൽ,ജനറൽ സെക്രട്ടറി എസ് വിജയകുമാരൻനായർ, സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്,സംസ്ഥാന സമിതി അംഗങ്ങളായ എച്ച് വിൻസെന്റ്,ആർ സിന്ധു എന്നിവർ പ്രസംഗിച്ചു. കെട്ടിട നിർമാണ കമ്മറ്റി കൺവീനർ സുനിൽമോൻ റ്റി ഡി നന്ദി പറഞ്ഞു.