കൊയിലാണ്ടി: വേനൽമഴ കിട്ടാതായതോടെ കൊയിലാണ്ടിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. കുളങ്ങളും ചിറകളും വറ്റിതുടങ്ങി. ജില്ലയിലെ പ്രധാന ജലസംഭരണിയായ കൊല്ലം ചിറയിലും വെള്ളം വലിഞ്ഞു. താലൂക്ക് ആശുപത്രിയിലെ കിണർ വറ്റിയതിനെ ഇടർന്ന് വാഹനത്തിൽ വെള്ളമെത്തിച്ച് റീ ചാർജി ഗ് നടത്തുകയാണ്. താലൂക്ക് ഓഫീസ്, കോടതി, ബീച്ച് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നുണ്ട്. കൊയിലാണ്ടിയിൽ നിരവധി പള്ളിക്കുളങ്ങളും അമ്പലക്കുളങ്ങളുമുണ്ട്. ഇതിനു പുറമെ വിശാലമായ ചിറകളും കൊയിലാണ്ടിയിൽ ഉണ്ട്. പക്ഷെ ഇവയെല്ലാം സംരക്ഷിച്ച് നിർത്തുന്നതിൽ മുൻസിപ്പാലിറ്റിയും ബന്ധപ്പെട്ട സംഘടനകളും ശ്രദ്ധിക്കാറില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് കൊല്ലം ചിറ സംരക്ഷിക്കാൻ പദ്ധതി നടപ്പാക്കിയത്. നവീകരണത്തെ തുടർന്ന് ഒരു പരിധി വരെ ജലം സംരക്ഷിക്കാൻ കഴിഞ്ഞു. നഗരസഭ കിണർ ജലപോഷണത്തിന് ഇരുപത്തി അഞ്ച് ലക്ഷം നീക്കിവെച്ചങ്കിലും പദ്ധതി വേണ്ടത്ര വിജയിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രതിഭാസങ്ങൾ മുൻകണ്ട് ജല സംരക്ഷണത്ത നാ യി ശാസ്ത്രീയ പദ്ധതികളും പൊതുജനങ്ങൾക്കിടയിൽ ജലവിനിയോഗ സംസ്‌ക്കാരവും സൃഷ്ടിക്കാൻ നഗരസഭയും വിവിധ സംഘടനകളും തയ്യാറാകണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.