അമ്പലവയൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയൽ യൂണിറ്റ് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വ്യാപാരികൾ ടൗണിൽ പ്രകടനം നടത്തി. യഥാർത്ഥ വ്യാപാരികൾക്ക് അംഗത്വം പുതുക്കി നൽകാതെ അവരെ വ്യാജ വ്യാപാരികൾ എന്ന് ആക്ഷേപിച്ച ജില്ലാ സെക്രട്ടറി കൂടിയായ യൂണിറ്റ് പ്രസിഡന്റിനെ ജില്ലാ കമ്മറ്റി പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമാന്തര കമ്മറ്റി ചെയർമാൻ അനീഷ് .ബി.നായർ, കൺവീനർ നാസർ മിക്കി ,ഇ.കെ.ജോണി, എ.മുഹമ്മദാലി, പങ്കജം, മരക്കാർ, രവീന്ദ്രൻ, പി.എസ് വിജയൻ ,ഇ.പ്രദീപൻ,അനിൽകുമാർ, ഷൈജു മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.