കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 25 ന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ചുവടെ ചേർക്കുന്ന ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിസിനസ്സ് അസോസിയേറ്റ് മാനേജർ യോഗ്യത : ബിരുദം, ലൈഫ് പ്ലാനർ യോഗ്യത : പ്ലസ് ടു (ഉയർന്ന പ്രായപരിധി 60 വയസ്സ്), മെഡിക്കൽ കോഡർ യോഗ്യത ലൈഫ് സയൻസ് ബിരുദം (പ്രായപരിധി 37 വയസ്സ്), ആൻഡ്രോയ്ഡ് ഡവലപ്പർ, മാർക്കറ്റിംങ്ങ് എക്സിക്യൂട്ടീവ്, യു.ഐ.ഡിസൈനർ യോഗ്യത : ബിരുദം, (പ്രായപരിധി 30 വയസ്സ്), എംപ്ലോയ്ബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും, അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓൺലൈനായി www.employabilitycentre.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തും അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം 25 ന് രാവിലെ 10.30ന് സെന്ററിൽ ഹാജരാകണം. കുടുതൽ വിവരങ്ങൾക്ക് : 0495 - 2370178.