കുന്ദമംഗലം: സി.എസ്.ഐ.ആര്‍, യു.ജി.സി നെറ്റ് എക്‌സാമിന് കോഴിക്കോട് ജില്ലയിൽ സെന്റർ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രിറ്റേണിറ്റി മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം എം.എൽ.എ പിടിഎ റഹീമിന് നിവേദനം കൈമാറി. ശാസ്ത്രവിഷയങ്ങളിലെ ഗവേഷണത്തിന് വേണ്ടിയുള്ള എക്സാമിന് ഒരിടത്തും പരീക്ഷാ കേന്ദ്രമില്ലാത്തത് മലബാര്‍ മേഖലയിലെ പരീക്ഷാര്‍ത്ഥികളെ വലയ്ക്കുകയാണ്. പരീക്ഷ എഴുതാന്‍ മലബാര്‍ മേഖലയില്‍ സെന്റര്‍ അനുവദിക്കാത്തത് കാരണം തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും യാത്ര ചെയ്യേണ്ടി വരികയാണ്. പരീക്ഷക്ക് അപേക്ഷ നല്‍കിയവരിൽൽ വലിയൊരു ശതമാനവും മലബാറിലെ നിന്നുള്ളവരാണ് എന്നിരിക്കെ ആറു ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപകരിക്കും വിധം ഒരു പരീക്ഷാ കേന്ദ്രം അനുവദിച്ചാല്‍ നിരവധി പേര്‍ക്ക് അത് ആശ്വാസമാകും. ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങൊളം, മണ്ഡലം കൺവീനർ എൻ. ദാനിഷ് , ഫിർനാസ്, ശാഹുൽ എന്നിവർ സംബന്ധിച്ചു.