ബാലുശ്ശേരി: ഇത് മാമ്പഴക്കാലം. പക്ഷേ... മുച്ചിലോട്ട് കണ്ടി അബ്ദുറഹിമാൻ ഹാജിയുടെ വീട്ടിൽ അങ്ങിനെ ഒരു പ്രത്യേക കാലം മാമ്പഴത്തിനായി ഇല്ല. ഇവിടെ എക്കാലവും മാമ്പഴക്കാലമാണെന്ന് ചുരുക്കം.

അബ്ദുറഹിമാൻ ഹാജി മാവുകളിൽ പരീക്ഷണം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. നീണ്ട അമ്പത്തിയഞ്ച് വർഷം. ഇതിനിടയിൽ അദ്ദേഹം തന്റെ വീട്ടുപറമ്പിലെ നാലേ മുക്കാൽ ഏക്കർ സ്ഥലത്ത് ബഡ്ഡ് ചെയ്ത് വിക സിപ്പിച്ചെടുത്തതാകട്ടെ നൂറുകണക്കിന് വിവിധ ഇനം മാവുകൾ. അതു

കൊണ്ട് തന്നെ മുച്ചിലോട്ട് കണ്ടി പറമ്പിനെ മാവുകളുടെ ഗവേഷണ കേന്ദ്രമെന്നും അബ്ദുറഹിമാൻ ഹാജിയെ അവിടുത്തെ പ്രൊഫസറെന്നോ ഗവേഷകനെന്നോ വിളിക്കുന്നതാവും ശരി. പ്രായം 80 തികഞ്ഞ അബ്ദുറഹിമാൻ ഹാജി നേരത്തേ തന്നെ പിതാാവിന്റെ പാത പിൻതുടർന്ന് നല്ലൊരു ക ർഷകനായി മാറിയിരുന്നു. അക്കാലത്ത് ഇ.എസ്.എസ്.എൽ. സി. പാസായി ഫിഫ്ത്ത് ഫോറം വരെ പഠിച്ചു.( 9-ാം ക്ലാസ്സുവരെ) അതിനു ശേഷം അക്കാലത്ത് ജോലി കിട്ടുമെന്നിരിക്കേ അവവേണ്ടെന്നു വെച്ച് തികഞ്ഞ കർഷകനായി മാറുകയായിരുന്നു. തന്റെ 25-ാം വയസ്സു മുതൽക്ക് മാവുകളും മറ്റു മരങ്ങളും ബഡ്ഡ് ചെയ്യുന്നതിൽ പ്രത്യേക താല്പര്യം അദ്ദേഹം കാണിച്ചിരുന്നു. മാൾഗോവ, നീലൻ .ചേലൻ, ഒളോറ്,നാട്ട് മാവ്, കപ്പായ് മാവ് തുടങ്ങിയ മാവുകളിൽ ബഡ്ഡിംഗ് നടത്തി പുതിയപേര് നൽകിയവയും അല്ലാത്തവയുമായ വിവിധങ്ങളായ നൂറിൽപ്പരം

മാവുകളാണ് ഇപ്പോൾ തന്റെ പറമ്പിൽ നിരനിരയായി നിൽക്കുന്നത്. ഇവയിൽ പലതും എളുപ്പം കായ്ക്കുന്നവയും നിലത്തു നിന്ന് മാങ്ങ പറിക്കാവുന്നവയുമാണ്. മാത്രമല്ല ഇവയിൽ ഏതു കാലവും മാങ്ങ ഉണ്ടാവുന്നവയും ഉണ്ട്. ഇങ്ങിനെ വ്യത്യസ്തങ്ങളായി ഉണ്ടാക്കിയ മാവുകളുടെ പേര് ചോദിച്ചാൽ ഇവയെല്ലാറ്റിന്റെയും പേര് പറിയാൻ കഴിയില്ലെന്നും ഇവ ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നുമാണ് അബ്ദുറഹിമാൻ ഹാജി പറയുന്നത്.

മാവുകൾക്ക് പുറമേ ബഡ് ചെയ്ത ജാതി മരങ്ങൾ, ആയിരങ്ങളിൽ ഒന്ന് മാത്രം ഉണ്ടാവുന്ന ഒരു ജാതിമരത്തിൽ ആണും പെണ്ണും. കൂടാതെ മാംഗോസ്റ്റിൻ, സപ്പോട്ട, ബഡ്ഡ് ചെയ്ത ചാമ്പക്കമരത്തിൽ വിവിധ ഇനം ചാമ്പക്ക, അരിനെല്ലി, ഇരുമ്പി പുളി, മധുര നാരകം, വെൽവെറ്റ് ആപ്പിൾ തുടങ്ങി വിവിധ ഇനം തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ എന്നിവ ഇദ്ദേഹത്തിന്റെ വീട്ടുപറമ്പിലുണ്ട്. ഹാജിയാരുടെ ഈ പ്രവൃത്തിക്കെല്ലാം പൂർണ്ണ പിന്തുണയുമായ് ഭാര്യ പാത്തുമ്മയും മക്കളുമുണ്ട്. നേരത്തെ താൻ ഉണ്ടാക്കിയ മാവിൻ തൈകൾ

ഉൾപ്പെടെയുള്ളവ നഴ്സറികൾക്ക് കൊടുക്കുമായിരുന്നതായും ഹാജിയാർ പറഞ്ഞു.

തന്റെ പറമ്പുകളിലെ മാവുകളിൽ മാത്രമല്ല ഹാജിയാർ പരീക്ഷണം നടത്തിയിട്ടുള്ളത്.സമീപ പ്രദേശങ്ങളിലെ നിരവധി വീടുകളിലെ മാവുകളിൽ ബഡ്ഡിംഗ് നടത്തിയിട്ടുണ്ട്. അതിനായി ഇന്നേ വരെ ഒരു പ്രതിഫലവും കൈപ്പറ്റിയിട്ടില്ല.

അബ്ദുറഹിമാൻ ഹാജി എവിടെയെത്തിയാലും ആദ്യം ശ്രദ്ധ ചെന്നു പതിക്കുന്നത് പറമ്പിലെ മാവിലേക്കായിരിക്കും. ഏതെങ്കിലും പ്രത്യേക ഇനം മാവാണങ്കിൽ അതിന്റെ ഒരു കൊമ്പ് ആവശ്യയമുള്ള സമയത്ത് വന്ന് കൊണ്ടു പോകും. എന്നിട്ട് തന്റെ മാവിൽ ബഡ്ഡ് ചെയ്ത് വെക്കും. പിന്നീട് അതിൽ നിന്ന് പുതിയ ഒരു മാവ് ജന്മമെടുത്താൽ അത് പ്രരദേശത്തെ വീട്ടുകാർക്കെല്ലാം കൊടുക്കും. ഇങ്ങിനെ നാട്ടിലെ മാവുകളെല്ലാം അബ്ദുറഹിമാൻ ഹാജിയുടെ വീട്ടിലെത്തിയിരിക്കും. അതുപോലെ തന്നെ പുതിയ ഇനം മാവുകളായി അത് മറ്റു വീടു കളിലുമെത്തുമെന്നും തീർച്ച.

നോമ്പുകാലമായ ഇപ്പോൾ നല്ല നാടൻ മാമ്പഴം കിട്ടാൻ മുച്ചിലോട്ട് കണ്ടി അബ്ദുറഹിമാൻ ഹാജിയുടെ വീട്ടിലെത്തിയാൽ - മതി. വിഷാംശം ഒട്ടും ഏൽക്കാത്ത ഈ മാമ്പഴത്തിന് വിലയും കുറവാണ്.

വട്ടോളി ബസാർ - കരിയാത്തൻകാവ് റോഡിൽ മുച്ചിലോട്ട് കണ്ടിയിൽ താമസിക്കുന്ന അബ്ദുറഹിമാൻ ഹാജി പുതിയേടത്ത് മാമു ഹാജിയുടേയും ആയിഷ ഉമ്മയുടേയും മകനാണ് .അബ്ദുറഹിമാൻ ഹാജി.ഭാര്യ: പാത്തുമ്മ, മക്കൾ: മുഹമ്മദ് അഷറഫ്, റംല, നൂർജഹാൻ, മുഹമ്മദ് ഷരീഫ്.