കൽപ്പറ്റ: എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരെ അനുമോദിക്കുന്നതിനായി എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 10 മണിക്ക് കൽപ്പറ്റ ടൗൺഹാളിൽ 'മെറിറ്റ് ഫെസ്റ്റോ ' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്ക് അഭിമന്യു സ്മാരക എൻഡോവ്‌മെന്റ് പുരസ്‌കാരവും ക്യാഷ് അവാർഡും നൽകും. നാലാം തവണയാണ് എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിൽ മുഴുവൻ ഏ പ്ലസ് നേടി വിജയിച്ച മുഴുവൻ വിദ്യാത്ഥികളെയും പരിപാടിയിൽ അനുമോദിക്കുമെന്നും ഏ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മെറിറ്റ് ഫെസ്റ്റോയിലേക്ക് ക്ഷണിക്കുന്നനതായും എസ് എഫ് ഐ ജില്ലാ കമ്മറ്റി അറിയിച്ചു.