calicut-university

എം.ഫിൽ ഇക്കണോമിക്‌സ് പ്രവേശനം
എം.ഫിൽ ഇക്കണോമിക്‌സ് പ്രവേശന റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റിൽ. ലിസ്റ്റിൽ ഉൾപ്പെട്ടവർ രേഖകൾ സഹിതം 24-ന് 10.30-ന് തൃശൂർ ഡോ.ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്‌സ് പഠനവകുപ്പിൽ ഹാജരാകണം.


പുനഃപരീക്ഷ
ഏപ്രിൽ ഒന്നിന് നടത്തിയ ഒന്നാം സെമസ്റ്റർ റേഡിയേഷൻ ഫിസിക്‌സ് (2018 സ്‌കീം) പേപ്പർ ആർ.പി.എച്ച് 1സി 04-ഇൻട്രോഡക്ടറി ന്യൂക്ലിയർ ഫിസിക്‌സ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 28-ന് രാവിലെ 9.30-ന് സർവകലാശാലാ ഫിസിക്‌സ് പഠനവിഭാഗത്തിൽ നടക്കും.

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എ/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.


രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.എഫ്.പി/ബി.ടി.ടി.എം/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ മൂന്ന് വരെ അപേക്ഷിക്കാം.


ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ അറബിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.


രണ്ടാം സെമസ്റ്റർ ബി.വോക് (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018 റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.


ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി പോളിമർ കെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.


നാലാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
ഒമ്പതാം സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി ഏപ്രിൽ 2018 പരീക്ഷയുടെ തടഞ്ഞുവച്ച പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

എം.എ സോഷ്യോളജി റസിഡൻഷ്യൽ കോഴ്‌സ്
സർവകലാശാലയുടെ വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐ.ടി.എസ്.ആർ) എം.എ സോഷ്യോളജി റസിഡൻഷ്യൽ കോഴ്‌സിന് പട്ടിക വർഗ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 9447637542, 9605884635.