cu

ബി.എ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് ശിൽപശാല

കാലിക്കറ്റ് സർവകലാശാല 2019 അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന പരിഷ്‌കരിച്ച ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ സിലബസ് രൂപകൽപ്പനയുടെ ഭാഗമായി അദ്ധ്യാപകർക്ക് ശിൽപശാല സംഘടിപ്പിക്കുന്നു. ജൂൺ 12-ന് സർവകലാശാലാ ടാഗോർ നികേതൻ ഹാളിലാണ് പരിപാടി. ഒരു കോളേജിൽ നിന്ന് ബന്ധപ്പെട്ട വിഷയം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ പങ്കെടുക്കേണ്ടണം.

എം.ഫിൽ മാത്തമാറ്റിക്‌സ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠനവകുപ്പിലെ എം.ഫിൽ മാത്തമാറ്റിക്‌സ് പ്രവേശന റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റിൽ. വിവിധ കാറ്റഗറികളിൽ പ്രവേശനത്തിനുള്ള ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ 29-ന് 11നും വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ
2.30-നും പഠനവകുപ്പിൽ രേഖകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക്: 0494 2407428.

എം.ഫിൽ ജേർണലിസം പ്രവേശനം
എം.ഫിൽ ജേർണലിസം പ്രവേശന റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ. ലിസ്റ്റിൽ ഉൾപ്പെട്ടവർ രേഖകൾ സഹിതം 24-ന് 10.30-ന് പഠനവകുപ്പിൽ ഹാജരാകണം.

എം.ഫിൽ ഹിന്ദി പ്രവേശനം
എം.ഫിൽ ഹിന്ദി പ്രവേശന റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ. പ്രവേശന മെമോ അയച്ചിട്ടുണ്ട്. എല്ലാ രേഖകളും സഹിതം 23-ന് 10.30-ന് പഠനവകുപ്പിൽ ഹാജരാകണം.

നാലാം സെമസ്റ്റർ യു.ജി ഹാൾടിക്കറ്റ്
കാലിക്കറ്റ് സർവകലാശാല 27-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ. വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റും ടൈംടേബിളും വെബ്‌സൈറ്റിൽ.

പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി ഇലക്ട്രോണിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ ഒന്ന് വരെ അപേക്ഷിക്കാം.