മാനന്തവാടി: അനർഹമായി കൈവശം വെച്ച 14 മുൻഗണന (ബി.പി.എൽ) റേഷൻ കാർഡുകൾ മാനന്തവാടി താലൂക്ക് താലൂക്ക് പരിധിയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി.
അനർഹമായി മുൻഗണനറേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നുവെന്ന പരാതിയിൻമേൽ കാട്ടിക്കുളം, പനമരം, ചുണ്ടക്കുന്ന് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. 1000സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള വീട്, ഒരു ഏക്കറിന് മുകളിൽ സ്ഥലം, നാല് ചക്രവാഹനം ഏന്നിവയുള്ളവർ ബി.പി.എൽ റേഷൻ കാർഡിൽ ഉൾപ്പെടുന്നത് കുറ്റകരമാണ്. ഇത്തരത്തിൽ ഉള്ള 14പേരുടെ കാർഡുകളാണ് സപ്ലൈ ഓഫീസറുടെനേതൃത്വത്തിൽ പിടികൂടിയത് കഴിഞ്ഞ മൂന്ന് മാസമായി റേഷൻ വാങ്ങിക്കാത്തവരുടെ ലിസ്റ്റും സപ്ലൈ ഓഫീസ് ശേഖരിച്ച് വരുന്നുണ്ട്.
താലൂക്ക് സപ്ലൈ ഓഫീസർ (ഇൻചാർജ്) പി.എസ് പ്രവീൺ,റേഷനിംഗ് ഇൻസ്‌പെക്ടർമായ എസ്.ജെ വിനോദ് കുമാർ,ജോഷി മാത്യു എന്നിവർ പരിശോധനയ്ക്ക്‌നേതൃത്വം നൽകി.