ബാലുശ്ശേരി: ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതു മുതൽ പന്തയം വെയ്പും സജീവമായിരുന്നു. മാസങ്ങൾ കാത്തു നിന്ന പന്തയം വയ്പിന് ഇനി ഒരു ദിവസത്തെ ആയുസ്സ് മാത്രം. ഫലം നാളെ വരാനിരിക്കെ നാട്ടിൻ പുറങ്ങളിൽ ഇത്തരക്കാരുടെ നെഞ്ചിടിപ്പും കൂടി കൂടി വരികയാണ്. പന്തയം വയ്പിൽ ഏറെയും തിരുവനന്തപുരം, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ്. ചിലർ കാശ് വെച്ചും മറ്റു ചിലരുടെ

പന്തയം വയ്പ്പ് പലവിധമാണ് . തങ്ങളുടെ സ്ഥാനാർത്ഥികൾ തോറ്റാൽ തല മൊട്ടയടിക്കാമെന്നും മീശ പാതി വടിക്കാമെന്നും പന്തയം വെച്ചവരുണ്ട്, നിങ്ങളുടെ സ്ഥാനാർത്ഥി ജയിച്ചാൽ നിങ്ങളുടെ കൊടിയും പിടിച്ച് നിങ്ങളോടൊപ്പം വരാമെന്നു പന്തയം വെച്ചവരുണ്ട്. വേറെ ചിലരുണ്ട് എന്റെ പാർട്ടി സ്ഥാനാർത്ഥി തോറ്റാൽ ഒറ്റക്കാലിൽ ഇത്ര ദൂരം ഓടാമെന്ന് പറഞ്ഞവരുമുണ്ട്

മറ്റൊരു കൂട്ട രുണ്ട് അവരെ ഇതിനൊന്നും കിട്ടില്ല. അവർ ഭക്ഷണ പ്രിയരാണ് . എതിരാളിയുടെ സ്ഥാനാർത്ഥി ജയിച്ചാൽ ഒരാഴ്ചത്തെ ബിരിയാണി ഓഫർ, മറ്റുു ചില ർ ഇന്ന ഹോട്ടലിൽ നിന്ന് ഒരു മാസത്തെ ഭക്ഷണം എന്നിങ്ങനെ പോകുന്നു രസകരമായ പന്തയം വെയ്പ്. അഭിമാനികളായവർ തോറ്റാൽ പറഞ്ഞ്ഞ പോലെ ചെയ്യും. മറ്റു ചിലരുണ്ട് പന്തയത്തിൽ പരാജയപ്പെട്ടാൽ പറഞ്ഞ വാക്കുപാലിക്കാത്തവർ. പണമാണ് പന്തയം വെയ്പ്പെങ്കിൽ ഇതിനൊരു മൂന്നാമനും ഉണ്ടാവും. ഈ പന്തയം വെയ്പുകാർ കാരണം നാളെ എന്തൊക്കെ കാണേണ്ടി വരുമെന്ന് കാത്ത് ഇരുന്ന് കാണാം.