മുക്കം: കക്കാടംപൊയിലിൽ ആദിവാസി യുവാവ് കൊല ചെയ്യപ്പെട്ട കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിലായി. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കൂടരഞ്ഞി താഴെ കക്കാടിൽ അരീക്കേട് വെറ്റിലപ്പാറ പന്നിയാർമല കോളനിയിലെ ഹരിദാസനെ (30) മരിച്ച നിലയിൽ കണ്ടെത്തിയത്.ആദ്യം അവ കടമരണമെന്നു കരുതിയെങ്കിലും അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. കൊല്ലപ്പെട്ട ഹരിദാസന്റെ അടുത്ത ബന്ധുവും അതേകോളനിയിലെ താമസക്കാരനു മായ രാജേഷ് (26) നെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കക്കാടംപൊയിൽ കരിമ്പ് കോളനിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഇരുവരും തമ്മിൽ മദ്യലഹരിയിൽ ഏറ്റുമുട്ടുകയും കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.