കോഴിക്കോട്: പൊതു സമൂഹത്തിന്റെയും മുസ്ലിം സമുദായത്തിന്റേയും വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിയിൽ നിസ്തുലമായ സംഭാവനകൾ നൽകിയ മത സംഘടനയാണ് എം.ഇ.എസ്. കഴിഞ കാലങ്ങളിലേക്ക് തിരിഞ് നോക്കുമ്പോൾ എം.ഇ. എസിന്റെ പ്രസക്തി തിരിച്ചറിയുമെന്നും മേയർ പ്രസ്താവിച്ചു. ലോക സാംസ്‌കാരിക വൈവിദ്യ ദിനത്തോടനുബന്ധിച്ച് എം. ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി ''അർഹതപ്പെട്ടവർക്ക് ആദരം''എന്ന നാമധേയത്തിൽ സംഘടിപ്പിച്ച കോഴിക്കോട് ഫ്രീ ബേർഡ്‌സ് ഹോമിലെ എസ്.എസ്.എൽ.സി. , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. വർത്തമാനകാലത്ത് വ്യത്യസ്ഥവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി മറ്റുള്ളവർക്ക് മാതൃകയായി എം. ഇ.എസ് ഇന്നും നിലകൊള്ളുന്നു. എന്നത് ഏറെ അഭിനന്ദനാർഹമാണെന്നും മേയർ പറഞ്ഞു.പ്രതിസന്ധികൾ തരണം ചെയ്തു മുന്നേറുന്ന പോരാളികൾക്ക് ഇത്തരത്തിലുള്ള പ്രചോദനം സഹായകമാവുമെന്നും അദ്ധേഹം പറഞ്ഞു. എം. ഇ എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാകലകം അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുൽ ലത്തീഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വി.പി.അബ്ദുറഹിമാൻ, എ.ടി.എം അഷ്രഫ്, കെ.വി. സലീം, കെ തസ് വീർ ഹസൻ, ഫ്രീ ബേർഡ്‌സ് കോർഡിനേറ്റർ വി. അനീഷ്, എന്നിവർ സംസാരിച്ചു. എം ഇ.എസ് താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്‌സാൻ സ്വാഗതവും ട്രഷറർ സാജിദ് തോപ്പിൽ നന്ദിയും പറഞ്ഞു. താലൂക്ക് ഭാരവാഹികളായ കോയട്ടി മാളിയേക്കൽ, വി.ഹാഷിം, റിയാസ് നേരോത്ത്, പി.വി. അബ്ദുൽ ഗഫൂർ, എന്നിവർ നേതൃത്വം നൽകി.