യു.ജി.സി നെറ്റ് സൗജന്യ പരിശീലനം
യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സംഘടിപ്പിക്കുന്ന മാനവിക വിഷയങ്ങളിൽ യു.ജി.സി നെറ്റ്/ജെ.ആർ.എഫ് സൗജന്യ പരിശീലനം 24-ന് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ രാവിലെ പത്ത് മണിക്കകം സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ ഹാജരാകണം.
കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ ഫിലോസഫി/സംസ്‌കൃതം/ഹിന്ദി/അഫ്‌സൽ-ഉൽ-ഉലമ കോഴ്‌സുകളുടെ കോൺടാക്ട് ക്ലാസുകൾ 24 മുതൽ നടക്കും. ഷെഡ്യൂൾ www.sdeuoc.ac.inൽ. ഫോൺ: 0494 2407494, 2407356.
എം.ഫിൽ പ്രവേശനം
പഠനവകുപ്പിലെ എം.ഫിൽ പ്രവേശന റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ. പ്രവേശനത്തിന് 24-ന് 10.30-ന് രേഖകളും ഫീസും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
പി.ജി ഡിപ്ലോമ ഇൻ കൗൺസലിംഗ് വൈവ
പി.ജി ഡിപ്ലോമ ഇൻ കൗൺസലിംഗ് പ്രാക്ടിക്കൽ/വൈവ പരീക്ഷ ജൂൺ ആറ്, ഏഴ് തീയതികളിൽ ലൈഫ്‌ലോംഗ് ലേണിംഗ് വിഭാഗത്തിൽ നടക്കും.
പരീക്ഷ
എൻജിനിയറിംഗ് കോളേജിലെ (ഐ.ഇ.ടി) എട്ടാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം) റഗുലർ പരീക്ഷ ജൂൺ 19-ന് ആരംഭിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.ആർക് (2004, 2012 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ ഫിലോസഫി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ മൂന്ന് വരെ അപേക്ഷിക്കാം.