കേണിച്ചിറ: ബത്തേരിയിൽ നിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്ന് വിദേശമദ്യം പിടികൂടി. ബസ്സിന്റെ മുൻവശത്തെ സീറ്റിനടിയിൽ രെു പെട്ടിക്കുള്ളിലാക്കിയ നിലയിലാണ് 180 മില്ലിയുടെ 16 കുപ്പി മദ്യം കണ്ടെത്തിയത്. സംഭവവുമായി ആരെയും പിടികൂടാനായില്ല. എക്‌സൈസ് വകുപ്പ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. ബത്തേരി എക്‌സൈസ് ഓഫസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തി മദ്യം പിടികൂടിയത്.