വടകര: വില്യാപ്പള്ളിയിലെ തയ്യുള്ളതിൽ ടി ദാമോദരൻ മാസ്റ്റർ (ദാമുമാസ്റ്റർ-82) നിര്യാതനായി. മുയിപ്ര പി.വി.എൽ.പി സ്‌കൂൾ മുൻ ഹെഡ്
മാസ്റ്റരായിരുന്നു. വില്യാപ്പള്ളിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. സി പി ഐ പൊന്മേരി ബ്രാഞ്ച്
അംഗം, ജയകേരള കലാവേദി പ്രവർത്തക സമിതി അംഗം, കെ എസ് എസ് പി യു അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: യശോദ. മക്കൾ: ദീപ, ദീപ്തി.
മരുമകൻ: ബിജു(പോസ്റ്റ് മാസ്റ്റർ,കോക്കല്ലൂർ). സഹോദരങ്ങൾ: പരേതരായ തയ്യുള്ളതിൽ കുമാരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ, തിരുമന എൽ.പി സ്‌കൂൾ), കുഞ്ഞിക്കണാരൻ (ജയന്തി ബസ് സർവ്വീസ്), ടി രാമുണ്ണിമാസ്റ്റർ(ഹെഡ് മാസ്റ്റർ, ആയഞ്ചേരി എം എൽ പി സ്‌കൂൾ).