cu

2019 -20 അദ്ധ്യയന വർഷത്തേയ്ക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 29ന് ഉച്ചയ്ക്ക് 1 വരെ അപേക്ഷിക്കാം.അപേക്ഷാഫീസ് : 280 രൂപ. എസ്.സി/ എസ്.ടിയ്ക്ക് 115 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.cuonline.ac.in. സന്ദർശിക്കുക.

അന്തിമ സമർപ്പണം നടത്തിയതിനുശേഷമുള്ള എല്ലാ തിരുത്തലുകൾക്കും യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവർത്തിക്കുന്ന നോഡൽ സെന്ററുകളുടെ സേവനം ഉപയോഗിക്കണം. ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് ഉണ്ടായിരിക്കില്ല. പ്രസ്തുത വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളേജുകളിലേക്ക് നൽകുന്നതും കോളേജ് റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തുന്നതുമാണ്. വിദ്യാർത്ഥികളുടെയോ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ.അപേക്ഷയുടെ പ്രിന്റ് എടുക്കണം. മാനേജ്മെന്റ്, സ്പോർട്ട്സ് എന്നീ ക്വോട്ടകളിൽ പ്രവേശനം വേണ്ടവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ രജിസ്ട്രേഷന് 10 ഓപ്ഷൻ നൽകാം.വിവിധ എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 3 ഓപ്ഷനുകൾ വരെ അധികമായി നൽകാം.

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

27-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബി.കോം, ബി.ബി.എ പരീക്ഷയ്ക്ക് ചിറ്റിലപ്പിള്ളി ഐ.ഇ.എസ് എൻജിനിയറിംഗ് കോളേജ് പരീക്ഷാകേന്ദ്രമായി ലഭിച്ചവർ അതേ ഹാൾ ടിക്കറ്റുമായി അരണാട്ടുകര ടീച്ചർ എഡ്യുക്കേഷൻ സെന്ററിലും (ജോൺ മത്തായി സെന്റർ) കൊടുങ്ങല്ലൂർ കോതപ്പറമ്പ് ഹിന്ദി പ്രചാര കേന്ദ്ര ടീച്ചർ എഡ്യുക്കേഷൻ സെന്റർ പരീക്ഷാ കേന്ദ്രമായി ലഭിച്ചവർ പൊയ്യ ഹിന്ദി പ്രചാരകേന്ദ്ര ടീച്ചർ എഡ്യുക്കേഷൻ സെന്ററിലും ഹാജരാകണം.

പരീക്ഷ

നാലാം വർഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് റഗുലർ/ സപ്ലിമെന്ററി പരീക്ഷ 27-ന് ആരംഭിക്കും.

പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബി.കോം ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018ൽ നടത്തിയ പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.