മാനന്തവാടി: ബൈക്ക് യാത്രികന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. പാൽവെളിച്ചം മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരൻ താഴെ അമ്പത്തിനാലിലെ കാരക്കടയിൽ സിജോ ജോസിനാണ് (34) പരിക്കേറ്റത്. പടമല പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ജോലിയ്ക്കായി ബൈക്കിൽ പോകുന്ന വഴി കാട്ടുപന്നി സിജോയ്ക്ക് മുന്നിൽ ചാടി വീഴുകയായിരുന്നു. നിലത്തു വീണ സിജോയെ പന്നി വീണ്ടും ആക്രമിച്ചു. പിന്നാലെ വന്ന ലോറി െ്രെഡവർ ഹോണടിച്ചതിനെ തുടർന്നാണ് പന്നി പിൻമാറി കാട്ടിലേക്ക് ഓടിമറഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ സിജോയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിജോയുടെ മുഖത്തും കൈകാലുകൾക്കുമാണ് പരിക്ക്.