കോഴിക്കോട്: നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ മരം പൊട്ടി വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. ഇന്നലെ രാത്രി ഒമ്പതോടെയാണ്സംഭവം. മഴയിലും കാറ്റിലും നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരത്തെ മാവ് വൈദ്യുതി ലൈനിലേക്ക് പൊട്ടി വീഴുകയായിരുന്നു.
നടക്കാവ് ഭാഗത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. 45 മിനിട്ട് നീണ്ട പരിശ്രമത്തിലൊടുവിലാണ് ബീച്ച് ഫയർ ഫോഴ്സ് മാവ് മുറിച്ചു മാറ്റിയത്. നടക്കാവ് പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
നിറയെ മാങ്ങയുള്ള മാവ് ഭാരം കൂടിയാണ് പൊട്ടി വീണത്. ജംഗ്ഷനിലെ സിഗ്നലിന് കേടുപാടുകൾ സംഭവിച്ചു. രാത്രി ഏറെ വൈകിയാണ് നടക്കാവ് മുതൽ ചുങ്കം വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി പുനസ്ഥാപിച്ചത്. ബീച്ച് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത്ത് കുമാർ,
ലീഡിംഗ് ഫയർമാൻ അജയൻ, ഫയർമാന്മാരായ കെ. രാജേഷ്, എൻ. രാജേഷ്, എൻ. മകേഷ്, കെ.എം. ജിഗേഷ് എന്നിവരാണ് മരം മുറിച്ചു മാറ്റിയത്.