പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലേയും ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഈ മാസം 25 മുതൽ ജൂൺ 20 വരെ താഴെ പറയുന്ന വിധത്തിൽ കൂത്താളി എയുപി സ്‌കൂളിൽ വെച്ച് നടക്കുന്നതാണ്. ആദ്യഘട്ടത്തിൽ ഒരു കുടുംബത്തിലെ ഒരാൾ മാത്രം കാർഡ് പുതുക്കിയാൽ മതി. റേഷൻ കാർഡ്, നിലവിലെ ഇൻഷുറൻസ് കാർഡ്, പുതുക്കുന്ന ആളുടെ ആധാർകാർഡ്, 50 രൂപ എന്നിവ സഹിതം കുടുംബത്തിലെ ഒരാൾ വന്ന് കാർഡ് പുതുക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാർഡ് പുതുക്കുന്ന വാർഡും തിയ്യതിയും വാർഡ് 1 (മെയ് 25, 26), വാർഡ് 2 (മെയ് 27, 28), വാർഡ് 3 (മെയ് 29, 30), വാർഡ് 4 (മെയ് 31, ജൂൺ 1), വാർഡ് 5 (ജൂൺ 2, 3), വാർഡ് 6 (ജൂൺ 4, 6), വാർഡ് 7 (ജൂൺ 7, 8), വാർഡ് 8 (ജൂൺ 9, 10), വാർഡ് 9 (ജൂൺ 11, 12), വാർഡ് 10 (ജൂൺ 13, 14), വാർഡ് 11 (ജൂൺ 15, 16), വാർഡ് 12(ജൂൺ 17, 18), വാർഡ് 13 (ജൂൺ 19, 20).