പേരാമ്പ്ര : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളുടെ ഫലവും മൂന്ന് പ്രമുഖ മലയാള ദിന പത്രങ്ങളുടെ പ്രധാന തലക്കെട്ടും
പ്രവചിച്ച് മാന്ത്രികൻ ചക്രപാണി കുറ്റ്യാടി . വോട്ടെണ്ണലിന്റെ തലേ ദിവസം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ അവർ ഒപ്പിട്ടു നൽകിയ പേപ്പറിൽ പ്രവചനം രേഖപ്പെടുത്തി സീൽ ചെയ്ത് ബാങ്ക് ലോക്കറിൽ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ കാലത്ത് ദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൾ മജീദ് പെട്ടികൾ തുറന്ന് പ്രവചനം വായിച്ചു.
വിജയിച്ച സ്ഥാനാർത്ഥികളുടെ പേരും മുന്നണികൾക്ക് കേരളത്തിൽ ലഭിച്ച സീറ്റും കൃത്യമായി രേഖപ്പെടുത്തിയിരുന്നു.
ഇ.പി. കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ അരിക്കുളം പ്രഭാകരൻ, ചലച്ചിത്ര നാടക നടൻ കെപിഎസി മുഹമ്മദ്,
സുരേഷ് ബാബു കൈലാസ്, പേരാമ്പ്ര അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രൻ കേളോത്ത്, മജീഷ്യൻ ചക്രപാണി, ആനന്ദലാൽ, തുടങ്ങിയവർ പ്രസംഗിച്ചു. മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ലോകകപ്പ് ഫുഡ്‌ബോൾ വിജയിയെയും ചക്രപാണി പ്രവചിച്ചിരുന്നു .