കുറ്റ്യാടി : തൊട്ടിൽപ്പാലം മുള്ളൻകുന്ന് റോഡിൽ കല്ലുനിരപാലം അപകടാവസ്ഥയിലായിട്ട് നാളുകൾ ഏറെയായി പാലത്തിന്റെ അടിഭാഗം ഭിത്തി ഇടിഞ്ഞ് പാലം ഒരു ഭാഗം ഏത് സമയത്തും താഴേക്ക് പതിക്കാമെത്ത അപകടാസ്ഥയിലാണ് ഉള്ളത്. ഇവിടെ പരിശോധന നടത്തിയ പൊതുമരാമത്ത് റോഡ് വിഭാഗം ഇതുവഴി ഭാഗികമായി നിരോധിച്ചതായി ആദ്യം ബോർഡ് സ്ഥാപിച്ചു.
അതുകഴിഞ്ഞ് പരിശോധന നടത്തിയ പൊതുമരാമത്തിലെ തന്നെ മറ്റൊരു വിഭാഗം പാലത്തിലൂടെ പൂർണ്ണമായും ഗതാഗതം നിരോധിച്ചതായും ബോർഡ് സ്ഥാപിച്ചു.നടപടികൾ ആബോർഡുകളിൽ മാത്രം ഒതുങ്ങി. പാലം പുതുക്കി പണിയുന്നതിനോ താൽക്കാലിക സംവിധാനം ഏർപെടുത്തുന്നതിനോ നടപടികൾ ഉണ്ടായില്ല. മരുതോങ്കരയിലെ കരിങ്കൽ ക്വാറികളിൽ നിന്നു ന്നും ഭാരം കയറ്റിയ വലിയ ടിപ്പറുകൾ ഉൾപെടെ വലീയ വാഹനങ്ങൾ ഇതുവഴിയാണ് കടന്ന് പോകുന്നത്. പാലം തകർന്ന് അപകടമുണ്ടാവാതിരിക്കാൻ ലോഡ്കയറ്റിയ വലിയ വാഹനങ്ങൾ ഇതുവഴി കടന്ന് പോകുന്നത് പൂർണ്ണമായും തടയാനെങ്കിലും അധികാരികൾ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ ആവശ്യടുന്നത്