കുറ്റ്യാടി: ഡങ്കി ബാധിത മേഖലയിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാത്ത തോട്ടം ഉടമകൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സജിത്തിന്റെയും, കുറ്റിയാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്രണ്ട് ജയിസന്റെ യും നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും
ഈ മേഖലകളിൽ ഇനിയും ഡങ്കി പനി പടരാൻ സാധ്യത ഏറെയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ് കെ.സജിത്ത് പറഞ്ഞു. തോട്ടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാത്ത റബ്ബർ, കൊക്കോ തോട്ട ഉടമകൾക്കെ തിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ ജെയ്‌സൺ പറഞ്ഞു,കുറ്റിയാടി താലൂക്ക് ആശുപത്രിക്ക് കീഴിൽ വരുന്ന കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട്,കുണ്ട്‌തോട് ഭാഗങ്ങളിലും.മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് ഭാഗത്തുമാണ് ഡങ്കി പനി സ്ഥിരീകരിച്ചത്.