കുറ്റ്യാടി: വ്രതശുദ്ധിയുടെ പുണ്യമാസമായ റംസാൻ നാളുകൾ വിശ്വാസ സമർപ്പണത്തിനായി നീക്കിവെയ്ക്കുമ്പോൾ വ്രതാനുഷ്ഠാന പരിസമാപ്തി സമയത്ത് കാരക്ക (ഉണങ്ങിയ ഈത്തപഴം) കഴിച്ചാണ് അടുത്ത ഘട്ടത്തിലേക്ക് തിരിക്കുന്നത്. ഏറ്റവും രുചികരവും വൈവിധ്യവുമായ കാരക്കയും ഈത്ത പഴവും സ്വന്തമാക്കിയായിരുന്നു ഒരോ നോമ്പുതുറയും സജീവമാക്കിയിരുന്നത്.
അത്രയ്ക്ക് മഹത്ത്വമാർന്ന ഈത്തപഴം പോഷകങ്ങളുടേയും മിനറൽസിന്റെയും കലവറയാണെന്നാണ് ആരോഗ്യ ശാസ്ത്രം പറയുന്നത് .കേരളത്തിലെ വിപണിയിൽ വൈവിധ്യമാർന്ന നാൽപ്പതിൽപരം ഈത്തപഴങ്ങളാണ് പ്രധാനമായും ലഭിക്കുന്നതെന്ന് പറയുന്നു. ഒമാൻ, ഇറാൻ, ഇറാക്ക്, ദുബൈ, ടൂണീഷ്യ, സൗദി അറേബ്യ, ജോർദാൻ തുടങ്ങിയ നാടുകളിൽ നിന്നും ആഫ്രിക്കൻ നാടുകളിൽ നിന്നു മണ് നമ്മുടെ വിപണികളിൽ ഇത് എത്തുന്നത്. കേരളത്തിലെ പ്രധാന ഈത്തപഴ വിപണികളിൽ കോഴിക്കോടുമുണ്ട്. കിലോഗ്രാമിന്ന് നൂറ് രൂപ മുതൽ മൂവായിരത്തിലധികം രൂപ വരെയുള്ള പഴങ്ങൾ വിപണിയിൽ സുലഭമാണ്. ഇതിൽ ഒന്നാമൻ അജ് വ എന്ന ഇനമാണ്, സൗദി അറേബ്യയിലെ മദീനയിൽ നിന്നുമുള്ള അജ് വ പ്രവാചകന്റെ പരാമർശത്തിനിടയായെന്നും തുടർന്ന് ഈത്തപഴങ്ങളുടെ രാജാവായി തീർന്നതായും പറയപെടുന്നു. ഔഷധ ഗുണങ്ങൾ ഏറെയുള്ള അജ് വ ദിവസേന രണ്ട് വീധം കഴിച്ചാൽ വിഷബാധയേൽക്കില്ലെന്നും ആരോഗ്യ ജീവിതത്തിന്ന് കാരണമാകുമെന്നും പറയപ്പെടുന്നു. മറ്റു ഈത്തപഴങ്ങളുടെ രുചി ഇല്ലെങ്കിലും വിലയിൽ ഒന്നാമൻ അജ് വ തന്നെ ഒരു കിലോ വിന്ന് മൂവായിരത്തിൽപരം രൂപയാണ് വില. സൗദി അറേബ്യയിൽ നിന്നുള്ള സഫാ വി, മബ്രും, ട്യൂണിഷ്യയിൽ നിന്നുള്ള ബറാറി, ഇറാനിൽ നിന്നുമുള്ള മറിയം ഓമനി ൽ നിന്നുമുള്ള ഫർദ്, ദുബൈയിലെ കിമിയ,മബ്രൂഖ്, തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള ഈന്തപഴത്തിന് ആവശ്യക്കാർ ഏറെയാണ്.ഈക്കൂട്ടത്തിൽ നൂറ്റി ഇരുപത് രൂപ മുതൽ ആയിരത്തി എണ്ണൂറ് രൂപ വരെ വിലയുണ്ട്. നീളവും മാംസളുമായ സഫാ വി ഈന്തപഴം മൃദുലവും ചെറിയ കുരുവും അടങ്ങിയതാണ്. മറിയം ഈത്തപഴത്തിന്ന് നമ്മുടെ നാട്ടിൽ ആവശ്യക്കാർ ഏറെയാണ്. കടുത്ത മധുര്യമുണ്ടെങ്കിലും ഈത്തപഴം ഫാറ്റ് പ്രീയും ഷുഗർ പ്രീയുമാണെന്നാണ് പറയപെടുന്നത്. കാലങ്ങൾക്ക് മുൻപ് നാട്ടിൽ പുറങ്ങളിലെ ചന്തകളിലും മറ്റും അമൂല്യ ഭക്ഷ്യവസ്തുവായി ലഭിച്ചിരുന്ന വിദേശ രാജ്യങ്ങളിൽ നിന്നും അധികമായി ഇറക്കുമതി ചെയ്തു വരുന്ന ഈത്തപഴം ഇന്ന് ഗ്രാമാന്തരങ്ങളിൽ പോലും സുലഭമായി ലഭിക്കുകയാണ് .ചില്ലറയായും ഗുണമേന്മ അവകാശപ്പെടുന്ന പാക്കറ്റുകളിലും നമുക്ക് ഈന്തപഴം ലഭ്യമാകും.