പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് മേഖലയിൽ മഞ്ഞപിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി . 10 ാം വാർഡിലെ കിഴക്കയിൽ മീത്തൽ ഭാഗത്താണ് കഴിഞ്ഞ നാല് ദിവസമായി മഞ്ഞപിത്ത രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. 11 പേർ രോഗ ലക്ഷണങ്ങളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇതിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയങ്ങാട് സ്വദേശി സബീഷ് (34) നെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം വിവാഹ സത്കാരത്തിൽ പങ്കെടുത്തവരാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിൽ കൂടുതലെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം നിപ്പ ബാധമൂലം ആശങ്കയിലായിരുന്ന ഈ പ്രദേശത്തുകാർ ഇത്തവണ മഞ്ഞപിത്തം പടരുന്നതോടെ ഭീതിയിലാണ്. സംശയദുരീകരണത്തിനായ് ആളുകൾ പരിശോധന നടത്തുകയാണ്. രോഗബാധയുണ്ടായ സാഹചര്യത്തിൽഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് പ്രമദശത്ത് ഉറവിട നശീകരണം, ബോധവത്കരണം തുടങ്ങിയവ സംഘടിപ്പിച്ചു. ആരോ
ഗ്യ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. തിങ്കളാഴ്ച ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രതിരോധ പ്രവർ
ർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായ് യോഗം ചേരുമെന്ന് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ.ടി. സരീഷ് അറിയിച്ചു.