ഫിസീഷ്യൻ ഒഴിവ്
ഹെൽത്ത് സെന്ററിലേക്ക് ഫിസീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി: ജൂൺ 10 വൈകിട്ട് 5വരെ. പ്രതിമാസ മൊത്ത വേതനം: 55,285 രൂപ. യോഗ്യത: എം.ബി.ബി.എസും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. അർഹമായ സംവരണ വിഭാഗത്തിന് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. വിവരങ്ങൾ www.uoc.ac.in എന്ന വെബ്‌സൈറ്റിൽ.
ഓപ്പൺ സ്ട്രീം ബി.എ/ബി.കോം പ്രവേശനം
വിദൂരവിദ്യാഭ്യാസം അടിസ്ഥാന യോഗ്യത ഇല്ലാത്തവർക്കായി നടത്തുന്ന ബി.എ/ ബി.കോം (ഓപ്പൺ സ്ട്രീം) പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ നാളെ മുതൽ ജൂൺ പത്ത് വരെയും 100 രൂപ പിഴയോടെ ജൂൺ 13 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജൂൺ 17 വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും. പരീക്ഷ ജൂലൈ 13ന്. വിവരങ്ങൾwww.sdeuoc.ac.in എന്ന വെബ്‌സൈറ്റിൽ. ഫോൺ: 0494 2407512, 2400288.
ത്രിവത്സര എൽ.എൽ.ബി പരീക്ഷ
ത്രിവത്സര എൽ.എൽ.ബി (2008 സ്‌കീം) ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂൺ ആറ് വരെയും 170 രൂപ പിഴയോടെ ജൂൺ പത്ത് വരെയും ഫീസടച്ച് ജൂൺ 13 വരെ രജിസ്റ്റർ ചെയ്യാം.
ബി.സി.എ/ ബി.എസ്.സി പുനർമൂല്യനിർണയ അപേക്ഷ ഫലം പ്രസിദ്ധീകരിച്ചു
ആറാം സെമസ്റ്റർ ബി.സി.എ/ ബി.എസ്.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2019 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ജൂൺ പത്ത് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ യു.ജി സ്‌പെഷ്യൽ പരീക്ഷ
എൻ.എസ്.എസ്/ എൻ.സി.സി പ്രോഗ്രാമുകളിൽ പങ്കെടുത്തത് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്ത നാലാം സെമസ്റ്റർ ബി.കോം/ ബി.ബി.എ/ ബി.എ വിദ്യാർത്ഥികൾക്കുള്ള റഗുലർ സ്‌പെഷ്യൽ പരീക്ഷ 28ന് കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ഹെൽത്ത് സെന്ററിന് സമീപമുള്ള സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ആരംഭിക്കും.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക് (2014, 0909 പാർട്ട്‌ടൈം സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ പത്ത് വരെ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എസ്.സി മാത് സ്/ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ നാല് വരെ അപേക്ഷിക്കാം.
രണ്ടാം വർഷ ബി.എച്ച്.എം ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ പത്ത് വരെ അപേക്ഷിക്കാം. 2018 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടെക് നാനോ സയൻസ് ആൻഡ് ടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. 2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ മൾട്ടിമീഡിയ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ ഏഴ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബി.എ/ബി.എ അഫ് സൽ ഉൽ ഉലമ/ ബി.എസ്.ഡബ്ല്യൂ/ ബി.വി.സി/ ബി.ടി.എഫ്.പി/ ബി.ടി.ടി.എം (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. രണ്ട്, നാല് സെമസ്റ്റർ ബി.എച്ച്.എം ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.