mali
മാലിന്യ വസ്തുക്കൾ കൂട്ടിയിട്ട നിലയിൽ

പുൽപള്ളി: മുള്ളൻകൊല്ലി ടൗണിന്റെ പല ഭാഗങ്ങളിലും മലിന വസ്തുക്കൾ സൂക്ഷിച്ച ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നത് കാഴ്ചയായി. ഈ അടുത്ത് സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിന്റെയും മറ്റും നേതൃത്വത്തിൽ ടൗണിൽ നിന്നു നീക്കം ചെയ്ത മലിന വസ്തുക്കളാണ് ടൗണിൽ തന്നെ ഉപേക്ഷിച്ച നിലയിൽ ഇട്ടിരിക്കുന്നത്. പഞ്ചായത്തിന് സ്വന്തമായി മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനങ്ങളില്ല. ഇക്കാരണത്താൽ നീക്കം ചെയ്ത മലിന വസ്തുക്കൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും പറ്റാത്ത അവസ്ഥയിലാണ്. സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്‌കൂൾ പരിസരത്തും മറ്റുമാണ് ഇവ കൂടിക്കിടക്കുന്നത്. മഴക്കാലം തുടങ്ങിയാൽ ഇത് ഇവിടെക്കിടന്ന് ചീഞ്ഞ് നാറാൻ തുടങ്ങും. അതിന് മുമ്പ് മാലിന്യം നീക്കം ചെയ്യണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.