പുൽപള്ളി: ആനപ്പാറ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയുടെ സമീപത്ത് സംസ്‌ക്കരിച്ച വൈദികന്റെ കല്ലറ സാമൂഹിക വിരുദ്ധർ തകർത്ത സംഭവത്തിൽ ഇടവക യോഗം പ്രതിഷേധിച്ചു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വികാരി ഫാ.സിജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ബാബു ചിരക്കാക്കുടിയിൽ, ബിജു തിണ്ടിയത്തിൽ, തങ്കച്ചൻ മാർക്കരയിൽ, ബേബി തിണ്ടിയത്തിൽ,ബാബു മാക്കിയിൽ, ജോസഫ് മണ്ണേക്കാട്ട്, ലിസി കൊരട്ടിക്കുടിയിൽ, രേഖ ചെമ്പകപ്പാറയിൽ എന്നിവർ സംസാരിച്ചു.
അദ്ധ്യാപക ഒഴിവ്
പുൽപള്ളി: പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലീഷ്, മലയാളം, സോഷ്യോളജി, ഗണിതശാസ്ത്രം, ഹിന്ദി, ബോട്ടണി, സുവോളജി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യു 29 ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടത്തും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ -04936 234157