നാദാപുരം: കൂട്ടുകാർക്കൊപ്പം താമസിക്കുന്ന യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി വെള്ളൂരിലെ വാടക ക്കെട്ടിടത്തിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ജിതേന്ദ്ര സെയിൻ (28)നെയാണ് ഇന്നലെ രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.രാത്രിയിൽ കൂട്ടുകാരോടൊപ്പം മാഹിയിൽ പോയി മദ്യം കഴിച്ച ശേഷം വെളളൂരിലെത്തി റൂമിൽ കിടന്നുറങ്ങി. രാവിലെയായപ്പോൾ ഇയാളെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയെന്നു മാണ് കൂടെയുള്ളവർ പൊലീസിനോട് പറഞ്ഞത്. മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം സ്വദേശമായ രാജസ്ഥാനിലേക്ക് കൊണ്ടു പോകും.