വിദൂരവിദ്യാഭ്യാസം ബിരുദ, ബിരുദാനന്തര പ്രവേശനം
വിദൂരവിദ്യാഭ്യാസം ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രവേശനത്തിന് ജൂൺ 3 മുതൽ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് sdeuoc.ac.in ഫോൺ 0494 2407494, 2407356.

പരീക്ഷാ അപേക്ഷ
എട്ടാം സെമസ്റ്റർ ബി ടെക് പാർട് ടൈം ബി ടെക് സപ്ലിമെൻററി പരീക്ഷയ്ക്ക് പിഴകൂടാതെ 31വരെയും 170 രൂപ പിഴയോടെ ജൂൺ 3-വരെയും ഫീസടച്ച് ജൂൺ 4വരെ അപേക്ഷിക്കാം. പരീക്ഷ 19ന് ആരംഭിക്കും.

സ്‌പെഷ്യൽ പരീക്ഷ
സ്‌പോർട്‌സ്, എൻ.സി.സി എന്നിവയിൽ പങ്കെടുത്തതുമൂലം പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്റർ ബി കോം, ബി.എസ്‌സി, ബി.എ (സി.യു.സി.ബി.സി.എസ്.എസ്) സ്‌പെഷ്യൽ പരീക്ഷ 28ന് സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ആരംഭിക്കും.

പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ 10വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. ഇസ്ലാമിക ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ 7വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം ആൻഡ് ലിറ്ററേച്ചർ, സംസ്‌കൃതം സാഹിത്യ സ്‌പെഷ്യൽ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ 6വരെ അപേക്ഷിക്കാം.

പി.ജി ഡിപ്ലോമ ഇൻ റിഹാബിലിറ്റേഷൻ സൈക്കോളജി

സൈക്കോളജി പഠനവകുപ്പിലെ പി.ജി ഡിപ്ലോമ ഇൻ റിഹാബിലിറ്റേഷൻ സൈക്കോളജി കോഴ്‌സിനുള്ള എൻട്രൻസ് പരീക്ഷയും ഇൻറർവ്യൂ സർട്ടിഫിക്കറ്റ് പരിശോധനയും 28ന് സൈക്കോളജി പഠനവകുപ്പിൽ നടക്കും.

ബിരുദാനന്തര ബിരുദ പ്രവേശനം
ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷാഫീസ് അടയ്ക്കാനുള്ള അവസാന തീയതി 29 ഉച്ചയ്ക്ക് 1 മണി. ഫീസ് അടച്ചവർ അന്നുതന്നെ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. നിലവിൽ 9000 വിദ്യാർത്ഥി കൾ ഫീസടച്ച് രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ഫോൺ : 0494 2407016.

അഫ്‌സൽ ഉൽ ഉലമ ട്രയൽ അലോട്ട്‌മെന്റ്

അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) കോഴ്‌സിന്റെ ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുള്ള അവസരം 28 ന് വൈകിട്ട് അഞ്ചുമണിവരെ. ആദ്യ അലോട്ട്‌മെന്റ് 30നും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 4നും പ്രസിദ്ധീകരിക്കും.

അക്കാഡമിക് കൗൺസിൽ വോട്ടെടുപ്പ് മാറ്റി
അക്കാഡമിക് കൗൺസിൽ അദ്ധ്യാപക മണ്ഡലത്തിലെ വോട്ടെടുപ്പ് ജൂൺ 25നു രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ അതതു കോളേജുകളിലും സർവകലാശാലാ ഡിപാർട്ട്‌മെൻറുകളിലും നടക്കും. വോട്ടെണ്ണൽ ജൂൺ 29ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിൽ നടക്കും.