സുൽത്താൻ ബത്തേരി:നെന്മേനി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കുട്ടികളുടെ മാതാപിതാക്കൾ ജൂൺ ആറിന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ അപേക്ഷ, കുട്ടി പഠിക്കുന്ന സ്‌കൂളിലെ അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ്, ജനനം സംബന്ധിച്ച മറ്റു രേഖകൾ, റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം

അപേക്ഷ ക്ഷണിച്ചു

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ (ടെക്‌നിക്കൽ ഹൈസ്‌കൂൾ) ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള അപേക്ഷ ഫോറം മെയ് 30 മുതൽ ജൂൺ 22 വരെ വിതരണം ചെയ്യും. ഫോൺ - 04936 220147.

വൈദ്യുതി മുടങ്ങും

മാനന്തവാടി:മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുവക, രണ്ടേനാല്, അഗ്രഹാരം എന്നിവിടങ്ങളിൽ ഇന്ന് (28) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വാടോച്ചാൽ, എരനല്ലൂർ, ഓഫ്‌കോ റോഡ്, പനമരം ഗവ. ഹോസ്പിറ്റൽ, കരിമ്പുമ്മൽ ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി തടസ്സപ്പെടും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 16-ാംമൈൽ, പുതുശ്ശേരി കടവ്, പുറത്തൂട്ട്, പള്ളിത്താഴെ, മക്കോട്ടുകുന്ന്, തോട്ടോളിപ്പടി, കരിപ്പാലി മുക്ക് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.