കൽപ്പറ്റ: സാമൂഹ്യ നീതി വകുപ്പ് ഭിന്നലിംഗക്കാർക്കായി എർപ്പെടുത്തിയ തിരിച്ചറിയൽ രേഖ എ ഡി എം കെ.അജീഷ് വിതരണം ചെയ്തു. മേപ്പാടി സ്വദേശി ശിവാങ്കി, മാനന്തവാടി സ്വദേശി സി.എ സജി എന്നിവർ ആദ്യ കാർഡുകൾ എറ്റുവാങ്ങി. ജില്ലയിൽ ആറു പേർക്കാണ് ഇത്തരത്തിൽ തിരിച്ചറിയൽ രേഖ നൽകുന്നത്. സമൂഹത്തിൽ എല്ലാ മേഖലകളിലും ഭിന്നലിംഗക്കാരെ മുന്നോട്ടുകൊണ്ടുവരികയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജില്ലാ സാമൂഹ്യനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എ. നിസ, വി.സി സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
ക്വട്ടേഷൻ ക്ഷണിച്ചു
കൽപ്പറ്റ: കേരള സർക്കാർ വനിത-ശിശു വികസന വകുപ്പിന് കീഴിൽ കണിയാമ്പറ്റ ചിത്രമൂലയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് യൂണിഫോം എത്തിക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 30. അന്ന് വൈകീട്ട് 4.30ന് തുറക്കും.
അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ:കേരള സർക്കാർ വനിത-ശിശു വികസന വകുപ്പിന് കീഴിൽ കണിയാമ്പറ്റ ചിത്രമൂലയിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് സ്ഥാപനത്തിൽ എത്തി ട്യൂഷൻ എടുക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, സോഷ്യൽ സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിലാണ് അപേക്ഷകൾ ക്ഷണിച്ചത്. നിശ്ചിത വിഷയത്തിൽ സർവ്വകലശാല ബിരുദവും, ബി.എഡും പാസായിരിക്കണം. അപേക്ഷ ജൂൺ ആറിന് വൈകിട്ട് നാലു വരെ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകളുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. എൽ.പി വിഭാഗത്തിൽ ടി.ടി.സി പാസായിരിക്കണം. മുൻ പരിചയമുള്ളവർക്ക് പ്രത്യേക പരിഗണന നൽകും. ഫോൺ 04936286900, 947178076 നമ്പറിൽ ബന്ധപ്പെടാം.
എം.ആർ.എസ് അദ്ധ്യാപക നിയമനം
കൽപ്പറ്റ: ജില്ലയിൽ പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2019-20 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തുന്നു. എച്ച്എസ്എ കണക്ക്, ഫിസിക്കൽ സയൻസ്, ഹിന്ദി, എച്ച്എസ്എസ്ടി കണക്ക്, കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, ഹിന്ദി, ഡ്രോയിങ് ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച മെയ് 30നും എച്ച്എസ്എ മലയാളം, എച്ച്എസ്എസ്ടി മലയാളം, ഇക്കണോമിക്‌സ്, ബോട്ടണി, സുവോളജി, ജ്യോഗ്രഫി, പൊളിറ്റിക്‌സ്, ഇംഗ്ലീഷ്, എംസിആർടി, മ്യൂസിക് ടീച്ചർ എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 31നും സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷകർ ഇന്റർവ്യൂ കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാവണം. ഫോൺ: 04936 202232.
സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനം
മാനന്തവാടി:മാനന്തവാടി താലൂക്കിലെ സ്‌കൂൾ വാഹന ഡ്രൈവർമാർക്ക് മെയ് 30നു രാവിലെ 9.30 മുതൽ മാനന്തവാടി സെന്റ് പാട്രിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പരിശീലനം നൽകുമെന്നു ജോയിന്റ് ആർടിഒ അറിയിച്ചു. സ്‌കൂളിന്റെ കത്തുമായി എല്ലാ ഡ്രൈവർമാരും നിർബന്ധമായി എത്തണം. പരിശീലനത്തിൽ പങ്കെടുക്കാതെ സ്‌കൂൾ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഓടിക്കുന്നവർക്കും സ്‌കൂൾ അധികൃതർക്കുമെതിരേ നടപടിയുണ്ടാവും.
മഴക്കാലപൂർവ പരിശോധന നടത്തി
മാനന്തവാടി:മാനന്തവാടി സബ് ആർടി ഓഫിസിൽ താലൂക്കിലെ വിദ്യാലയങ്ങളിലെ വാഹനങ്ങളുടെ മഴക്കാലപൂർവ പരിശോധന നടത്തി. 70 വാഹനങ്ങൾ പരിശോധിച്ചതിൽ 15 എണ്ണത്തിൽ തകരാറുകൾ കണ്ടതിനാൽ ഇവ പരിഹരിച്ച് ഹാജരാക്കുന്നതിനായി തിരിച്ചയച്ചു. യോഗ്യമായ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചുനൽകി. ആർടിഒ എം.പി.ജെയിംസ്, എൻഫോഴ്‌മെന്റ് ആർടിഒ എ.കെ രാധാകൃഷ്ണൻ എന്നിവരുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ജോയിന്റ് ആർടിഒ ടി.ജോൺ, എംവിഐ എസ്.ഫ്രാൻസിസ്, എഎംവിഐ കെ.ബൈജു എന്നിവർ നേതൃത്വം നൽകി. സ്റ്റിക്കർ പതിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.