വടകര: പ്രായത്തിന്റെ അവശതകൾ പോലും പരിഗണിക്കാതെ നാടിന്റെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹാരം കാണുന്ന നേതാവിനെയാണ് പികെ നാണു മാസ്റ്ററുടെ വിയോഗത്തിലൂടെ ചോമ്പാലിന് നഷ്ടമായത് . കുട്ടിക്കാലം മുതൽ പൊതുരാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. ഏറ്റടുത്ത വിഷയങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതിൽ കഴിവ് തെളിയിച്ചിരുന്നു. കോൺൾസ് നേതാവ് എന്ന നിലയിലും ജനകീയ സമര നേതാവ് എന്നതിലും പൊതു സ്വീകാര്യനായിരുന്നു . പന്ത്രണ്ട് വർഷത്തോളം ദേശീയ പാത കർമ്മസമിതി നടത്തിയ സമരങ്ങളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു നാണു മാസ്റ്റർ. സമരത്തിൽ ഏർപ്പെട്ട സമയത്ത് നിരവധി തവണ പോലീസ് മർദ്ദനം ഏറ്റിരുന്നു. കാട്ടമ്പള്ളി , മുതുകാട് സമരത്തിൽ പങ്കെടുത്ത് ജയിൽ മാസം അനുഷ്ഠിച്ചിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു . നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. സംസ്കാര ചടങ്ങിന് ശേഷം നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ അഴിയൂർ പഞ്ചായത്ത് ആക്ടിംങ്ങ് പ്രസിഡണ്ട് റീന രയരോത്ത് അധ്യക്ഷത വഹിച്ചു. എ.ടി. ശ്രീധരൻ , സി.കെ. വിശ്വനാഥൻ, എം പി ബാബു , പ്രദീപ് ചോമ്പാല, കെ.അൻവർ ഹാജി, കെപി ജയകുമാർ, സുനിൽ മടപ്പള്ളി , ഉഷചാത്തങ്കണ്ടി, പി എം അശോകൻ , വി പി മോഹൻ ദാസ്,പി കെ കുഞ്ഞി രാമൻ, കെ പി രവീന്ദ്രൻ , കല്ലാമല വിജയൻ, വി പി പ്രകാശൻ, ടി സി രാമചന്ദ്രന്‍, കെ പി ഗോവിന്ദന്‍ തുടങ്ങിയവർ സംസാരിച്ചു. പരേതന്റെ നിര്യാണത്തിൽ കെ പി സി സി പ്രസിഡണ്ട് , മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ എം പി. എം എൽ എ മാരായ സി കെ.നാണു, പാറക്കൽ അബ്ദുള്ള എന്നിവർ അനുശോചിച്ചു.