കോഴിക്കോട്: ശബരിമല വിഷയത്തിൽ സുപ്രീം കോടയി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ സ്വാഗതം ചെയ്യുമ്പോഴും അത് നടപ്പിലാക്കുമ്പോള്‍ വന്ന പിഴവുകളെ കാണാതിരിക്കാന്‍ കഴിയില്ലെന്ന് പ്രശസ്ത എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനുമായ സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് ടൗണ്‍ഹാളിൽ നടന്ന എസ്സെന്‍സ് ഗ്ലോബല്‍ കോഴിക്കോട് യൂണിറ്റിന്റെ വാര്‍ഷിക പരിപാടിയായ ഹോക്കിംഗ് 19 ശാസ്ത്ര സ്വതന്ത്ര ചിന്ത സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ലിംഗപരമായ വിവേചനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ശബരിമലയില്‍ ആരെങ്കിലും പോവണമെന്ന് തനിക്ക് അഭിപ്രായമില്ലെങ്കിലും പോകേണ്ടവര്‍ക്കെല്ലാം ശബരിമലയില്‍ പോകാം. ഇക്കാര്യത്തിൽ നവോത്ഥാനം ഹിന്ദുക്കള്‍ക്ക് മാത്രം മതിയോ, മറ്റുള്ളവര്‍ക്ക് വേണ്ടേ എന്ന ചോദ്യത്തിന് സര്‍ക്കാറിന് കൃത്യമായ മറുപടിയുണ്ടായില്ല.
ജാതീയമായി ഭിന്നിപ്പിച്ച് നേരിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് എല്‍ ഡി എഫ് സര്‍ക്കാറിന് സംഭവിച്ച ഏറ്റവും വലിയ പിഴവ്. .ശബരിമലയുമായി ബന്ധപ്പെട്ട് ചില ജാതിയില്‍ പെട്ടവര്‍ക്ക് മാത്രമാണ് പ്രശ്‌നമെന്ന് വരുത്തിത്തീര്‍ക്കാൻ സര്‍ക്കാര്‍ ശ്രമിച്ചു.
കോടതി വിധി നടപ്പിലാക്കുമ്പോഴും ശബരിമലയില്‍ സ്ത്രീകളോ പുരുഷന്‍മാരോ പോവണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അത് അന്ധവിശ്വാസം മാത്രമാണെന്നും പറയാനും ഇടതുമുന്നണിയ്ക്ക് സാധിച്ചില്ല. ഒരാള്‍ക്കും ഒരു പാര്‍ട്ടിക്കും മാത്രം വോട്ട് ചെയ്യേണ്ട കാര്യമില്ലെന്ന് അടിവരയിടുകയാണ് തിരഞ്ഞെടുപ്പ് ഫലം. വോട്ട് മറിച്ച് ചെയ്യാനും ക്രോസ് വോട്ട് ചെയ്യാനുമെല്ലാം സാഹചര്യം വേണമെന്നും വോട്ട് ബാങ്ക് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമകളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്ന വ്യാജ പ്രചരണം മൂലം കഴിഞ്ഞ വര്‍ഷം അവയവദാനം കുത്തനെ കുറഞ്ഞുവെന്ന് അവയവദാനത്തന്റെ ശാസ്ത്രീയ വശങ്ങളും അനാവശ്യ ആശങ്കകളും സംബന്ധിച്ച് പ്രഭാഷണം നടത്തിയ ഡോ: ഡോ: സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയമല്ലാത്ത രീതിയില്‍ കാര്യങ്ങളെ വ്യാഖ്യാനിക്കുന്ന പല സിനിമകളും അയവദാനത്തെക്കുറിച്ച് തെറ്റായ സന്ദേശാണ് നല്‍കുന്നത്. കിഡ്‌നി മാറ്റിവെക്കല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയാണെന്നും അയവങ്ങള്‍ മോഷ്ടിക്കാന്‍ കഴിയുന്ന വസ്തുവാണെന്ന രീതിയിലുള്ള തെറ്റായ പ്രചരണം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയ അടിത്തറയില്ലാതെ തന്നെ പൗരാണിക ആശയങ്ങളെ നാം മഹത്വവത്ക്കരിക്കുകയാണെന്ന് ഫോറിന്‍ ഫാദര്‍ എന് വിഷയത്തില്‍ പ്രഭാഷണം നടത്തിയ കമലാലയം രാജന്‍ പറഞ്ഞു.