വടകര: ആയഞ്ചേരി മാങ്ങോട് ജുമുഅത്ത് പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞു മടങ്ങുന്ന യുവാക്കളെ പ്രദേശത്തെ സി പി എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമിച്ചു പരിക്കേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ മാങ്ങോട് ജുമ മസ്ജിദ് മഹല്ല് സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹല്ല് സെക്രട്ടറിയും എസ് കെ.എസ്എസ്എഫ് മുന്‍ ആയഞ്ചേരി മേഖല പ്രസിഡന്റുമായ ഇല്യാസ് മാങ്ങോട്, യൂത്ത്ലീഗ് പ്രസിഡന്റ് റഈസ്, യൂത്ത് ലീഗ് ഭാരവാഹികളായ ഇര്‍ഫാദ്, റഫീം, സുഫൈദ്, മുര്‍ഷിദ്, സുഫൈദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് സംഭവം. പള്ളിയില്‍ നിന്നു മടങ്ങുകയായിരുന്ന യുവാക്കളെ 50 ഓളം വരുന്ന സംഘം കമ്പിപ്പാര, പട്ടിക, കല്ലുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി. പിടിച്ചു മാറ്റാന്‍ ശ്രമിച്ചവര്‍ക്കും മർദ്ദനമേറ്റു.
സിപിഎം ശക്തികേന്ദ്രത്തിലൂടെ ബൈക്ക് ഓടിച്ചതിന്റെ പേരിലാണ് അക്രമമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ആയഞ്ചേരി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി, ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ,മാങ്ങോട് മഹല്ല് കമ്മറ്റി എന്നിവ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.